വാരിയംകുന്നന്‍ എന്ന പേരില്‍ പ്രഖ്യാപിച്ച സിനിമയില്‍ നിന്ന് പൃഥ്വിരാജും ആഷിക് അബുവും പിന്‍മാറിയ സാഹചര്യത്തിൽ നിരവധി പേരാണ് മലബാർ കലാപവും വാരിയംകുന്നനെയും സിനിമയാക്കുമെന്ന് വ്യക്തമാക്കി രംഗത്ത് വരുന്നത്. സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദും കൂട്ടത്തിലുണ്ട്. മലബാര്‍ കലാപത്തെക്കുറിച്ച് ആലോചിച്ച തന്റെ സിനിമയുമായി മുന്നോട്ട് പോകുമെന്ന് സംവിധായകൻ വ്യക്തമാക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ മാറിയശേഷമാകും ചിത്രീകരണം ആരംഭിക്കുക എന്നും അദ്ദേഹം ഒരു ചാനൽ ചർച്ചയ്ക്കിടെ പറഞ്ഞു.
Also Read:അമിതവേഗതയുടെ പേരില്‍ പിടിച്ച കാറില്‍ 3 വയസ്സുകാരിയെ ഉള്ളിലാക്കി താക്കോലൂരി ഡോറുകള്‍ പൂട്ടി പൊലീസ്
‘ഈ സിനിമ ഞാന്‍ ചെയ്യാന്‍ വേണ്ടിയാണ് പ്രഖ്യാപിച്ചത്. ചെയ്യാതിരിക്കാന്‍ വേണ്ടിയല്ല. ഞാന്‍ ഈ സിനിമയില്‍ നിന്നും പിന്‍മാറുന്ന പ്രശ്നമില്ല. ഒരു വര്‍ഷം കൊണ്ടാണ് ഞാന്‍ തിരക്കഥ പൂര്‍ത്തിയാക്കിയത്. സിനിമ പൂർത്തീകരിക്കും’, അദ്ദേഹം പറഞ്ഞു. മുൻപ് തന്റെ വാരിയംകുന്നൻ എങ്ങനെയാണെന്ന് അദ്ദേഹം ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു. ‘ഷഹീദ് വാരിയംകുന്നന്‍’ എന്നാണ് കുഞ്ഞുമുഹമ്മദ് ഒരുക്കുന്ന സിനിമയുടെ പേര്.
‘അഞ്ചടി രണ്ടിഞ്ചായിരുന്നു വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉയരം. കറുത്ത നിറത്തിലുമായിരുന്നു. മലബാറില്‍ നിലനിന്നിരുന്ന അനുഷ്ഠാന കലകളില്‍ ഒക്കെ കുഞ്ഞഹമ്മദ് ഹാജിയുടെ പങ്കാളിത്തമുണ്ട്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദു വിരുദ്ധനല്ല. വലിയ മതേതര വാദിയായിരുന്നു’, മുൻപൊരു അഭിമുഖത്തിൽ സംവിധായകൻ ഇങ്ങനെ പറഞ്ഞിരുന്നു.
Post Your Comments