Latest NewsNewsFood & CookeryLife StyleHealth & Fitness

നാൽപത് കടന്നവർ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങൾ

40 വയസ് കഴിഞ്ഞാൽ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യക കൂടുതലാണ്. ജോലി തിരക്ക്, വ്യായാമമില്ലായ്മ, സമ്മർദ്ദം, ക്രമം തെറ്റിയ ഭക്ഷണരീതി എന്നിവയെല്ലാം പലതരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നു. ഭക്ഷണ ശീലങ്ങളില്‍ ചെറിയൊരു മാറ്റം വരുത്തിയാൽ അസുഖങ്ങളെ ഒരു പരിധി വരെ പിടിപെടാതെ നോക്കാവുന്നതാണ്. നാൽപത് വയസ് കടന്നവർ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.

ആവശ്യമായ ഭക്ഷണം മാത്രം കഴിച്ചാല്‍ മതി. അധികമായി കഴിക്കുന്നതില്‍ നിന്നുള്ള ഊര്‍ജം കൊളസ്ട്രോളായും മറ്റും സംഭരിക്കുന്നത് അപകടാവസ്ഥയ്ക്ക് കാരണമാകും. ഇത് പ്രമേഹം പോലുള്ള രോഗങ്ങളിലേക്ക് നയിക്കാം.

Read Also  :  കാൻസർ രോഗികൾക്ക് ആശ്വസിക്കാം: നൂതന ചികത്സാരീതി വികസിപ്പിച്ച് കൊച്ചി സർവ്വകലാശാല

അമിതമായി കാപ്പി കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കാപ്പി അമിതമായി കുടിക്കുന്നത് ഹൃദ്രോ​ഗ സാധ്യത വർദ്ധിപ്പിക്കുമെന്ന് ‘അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഭക്ഷണത്തില്‍ കൂടുതലും പച്ചക്കറികള്‍ ഉൾപ്പെടുത്തുക. അവയുടെ പോഷകാംശങ്ങള്‍ നിലനിര്‍ത്തുന്ന രീതിയില്‍ പാകം ചെയ്യുക എന്നതും പ്രധാനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button