Latest NewsNewsIndiaInternational

ബാഗ്രാമിലെ യുഎസ് വ്യോമതാവളം കൈപ്പിടിയിലാക്കാൻ ചൈനയുടെ കുതന്ത്രങ്ങൾ, ലക്ഷ്യം ഇന്ത്യ?: നോക്കുകുത്തികളായി താലിബാൻ

കാബൂൾ: യു.എസ് സേന അഫ്‌ഗാനിസ്ഥാനിൽ നിന്നും പൂർണമായും ഒഴിഞ്ഞുപോയതോടെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബാഗ്രാമിലെ യുഎസ് വ്യോമതാവളം കൈപ്പിടിലാക്കാൻ ചൈന ശ്രമങ്ങൾ നടത്തുന്നതായി മുൻ അമേരിക്കൻ നയതന്ത്രജ്ഞയുടെ മുന്നറിയിപ്പ്. താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്‌ഗാനിൽ യു.എസ് സൈന്യം ഉപേക്ഷിച്ച് പോയ  വ്യോമതാവളവും കൈപ്പിടിയിലാക്കി ഇന്ത്യയ്‌ക്കെതിരെ പോരാടാൻ പാകിസ്ഥാനെ ശക്തിപ്പെടുത്തുന്നതിന് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നുമാണ് അമേരിക്കയുടെ മുൻ പ്രതിനിധി നിക്കി ഹേലി പറയുന്നത്.

ചൈനയെ സൂഷ്മമായി നിരീക്ഷിക്കണമെന്നാണ് നിക്കി പറയുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചതിന് ശേഷം പ്രസിഡന്റ് ജോ ബൈഡന് ഐക്യരാഷ്ട്രസഭയിലെ സഖ്യകക്ഷികളുടെ വിശ്വാസം നഷ്ടപ്പെട്ടതായി അമേരിക്കയുടെ മുൻ പ്രതിനിധി നിക്കി ഹേലി പറഞ്ഞു. യുഎസിന് മുന്നിൽ നിരവധി വെല്ലുവിളികളുണ്ടെന്ന് അവർ പറഞ്ഞു. അമേരിക്കക്കാരെ സംരക്ഷിക്കുമെന്നും രാജ്യത്തിന്റെ സൈബർ സുരക്ഷ ശക്തമാണെന്നും യുഎസ് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് അവർ വ്യക്തമാക്കി.

Also Read:ജനങ്ങള്‍ അടിമകളല്ല, ബ്രിട്ടീഷുകാരുടെ സംഭാവനയായ സര്‍, മാഡം വിളി ഇനി മാത്തൂര്‍ പഞ്ചായത്തില്‍ വേണ്ട

‘ചൈനയെ നിരീക്ഷിക്കണം. അവർ അഫ്ഗാനിസ്ഥാനിൽ ഒരു നീക്കം നടത്തുകയും ഇന്ത്യക്കെതിരെ പോരാടാൻ പാകിസ്താനെ ശക്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ഇത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കാകും. നമ്മുടെ സൈന്യത്തെ നവീകരിക്കുക, സൈബർ കുറ്റകൃത്യങ്ങൾക്കും തീവ്രവാദ കുറ്റകൃത്യങ്ങൾക്കുമായി ഞങ്ങൾ തയ്യാറാണെന്ന് ഉറപ്പുവരുത്തുക എന്നീ കാര്യങ്ങളാണ് ബൈഡൻ ചെയ്യേണ്ടത്’, നിക്കി പറയുന്നു. ചൈന അഫ്‌ഗാന്റെ മേൽ ആധിപത്യം സ്ഥാപിച്ചാൽ താലിബാന് എന്ത് ചെയ്യാനാകുമെന്നാണ്

അതേസമയം, 20 കൊല്ലത്തെ സൈനികസാന്നിധ്യം അവസാനിപ്പിച്ച് യു.എസ്. രാജ്യം വിട്ടതോടെ താലിബാൻ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഉടൻ അധികാരത്തിലേറുമെന്നാണ് റിപ്പോർട്ടുകൾ. താലിബാനും അഫ്ഗാനിസ്ഥാനിലെ മറ്റു നേതാക്കളും തമ്മിൽ ധാരണയിലെത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്.

Also Read:ദൃശ്യം മോഡലില്‍ ഭാര്യയെയും മകളെയും കൊലപ്പെടുത്തി, സുകുമാരക്കുറുപ്പ് രീതിയിൽ രക്ഷപെടല്‍: ഒടുവിൽ അറസ്റ്റ്

രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം കടുത്ത ഭക്ഷ്യക്ഷാമത്തിലും സാമ്പത്തിക പ്രതിസന്ധിയിലും പെട്ട്‌ ഉലയുകയാണ്. മാസങ്ങളായി സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല. ബാങ്കുകളിൽ പണമില്ല. ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി കുറഞ്ഞു, തൊഴിലില്ല. രാജ്യം വൻവിപത്ത് നേരിടാനിരിക്കുന്നേയുള്ളൂവെന്ന് ഐക്യരാഷ്ട്രസഭയും മുന്നറിയിപ്പുനൽകി.

അഫ്ഗാൻ പൂർണമായും പിടിച്ചെടുക്കുന്നതിന് മുൻപ് താലിബാൻ നൽകിയ പല വാഗ്ദാനങ്ങളും ലംഘിക്കുന്നത് ജനത ഏറെ ഭയപ്പാടോടെയാണ് കാണുന്നത്. ഇറക്കുമതി നിലച്ചതോടെ ഭക്ഷ്യോൽപ്പന്നങ്ങളുടെ ദൗർലഭ്യം കാരണം തീവില കൊടുത്താണ് പലരും ആവശ്യ സാധനങ്ങൾ വാങ്ങിക്കുന്നത്. രാജ്യത്തെ കറൻസിയുടെ മൂല്യം കുറഞ്ഞതും ജനങ്ങളെ ഏറെ പ്രതിസന്ധിയിലാക്കി. നിരവധി പേരാണ് രാജ്യം വിടാനുള്ള വഴികൾക്കായ് നെട്ടോട്ടമോടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button