CricketLatest NewsNewsSports

ടി20 ക്രിക്കറ്റിലെ കറുത്ത കുതിരകൾ: ന്യൂസിലൻഡിനെയും നാണംകെടുത്തി ബംഗ്ലാദേശ്

ധാക്ക: ടി20 പരമ്പരയിൽ ന്യൂസിലൻഡിനെതിരെയായ ഒന്നാം ടി20യിൽ ബംഗ്ലാദേശിന് തകർപ്പൻ ജയം. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി രണ്ടാംനിര ടീമുമായി ബംഗ്ലാദേശിൽ പര്യടനത്തിനെത്തിയ കിവീസ്‌ ഒന്നാം ടി20യിൽ വെറും 60 റൺസിന് പുറത്തായി. നേരത്തെ ടി20 പരമ്പരയിൽ ബംഗ്ലാദേശ് ഓസ്ട്രേലിയയെ തരിപ്പണമാക്കിയിരുന്നു.

രാജ്യാന്തര ടി20യിൽ കിവീസിന്റെ ഏറ്റവും ചെറിയ സ്കോറായി ഇതു മാറി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവീസ് നായകൻ ടോം ലാതമിന്റെ തീരുമാനം തെറ്റുന്ന തരത്തിലായിരുന്നു ടീമിന്റെ പ്രകടനം. 16.5 ഓവറിൽ വെറും 60 റൺസിന് ന്യൂസിലൻഡ് ഓൾഔട്ടായി. ടോം ലാതവും ഹെന്റി നിക്കോൾസും മാത്രമാണ് ന്യൂസിലൻഡ് നിരയിൽ രണ്ടക്കം കടന്നത്. ഇരുവരും 18 റൺസ് വീതമെടുത്തു.

Read Also:- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചോളം

2.5 ഓവറിൽ 13 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളർ മുസ്തഫിസുർ റഹ്മാനാണ് കിവീസിന്റെ വില്ലനായത്. നസും അഹമ്മദ്, ഷക്കീബുൽ ഹസൻ, സൈഫുദ്ദീൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടിയപ്പോൾ മെഹ്ദി ഹസൻ ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 15 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. വിജയത്തോടെ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ കറുത്ത കുതിരകൾ തന്നെയാവുമെന്ന് വീണ്ടും അടിവരയിടുകയാണ് ബംഗ്ലാദേശ്.

shortlink

Post Your Comments


Back to top button