അബുദാബി: അബുദാബിയിലെ ഹോം ഹെൽത്ത് കെയർ സേവനത്തിൽ 4000 ത്തിലധികം പേർക്ക് സേവനങ്ങൾ ലഭിക്കുമെന്ന് അധികൃതർ. രോഗികൾക്ക് വീടുകളിൽ മികച്ച ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
77 ഹോം കെയർ സർവ്വീസ് പ്രൊവൈഡർമാരാണ് അബുദാബിയിലുള്ളത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ആരോഗ്യ പരിപാലന സേവനങ്ങൾ നൽകാൻ പ്രതിജ്ഞാബന്ധരാണെന്ന് അബുദാബി ആരോഗ്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ ജമാൽ അൽ കാബി അറിയിച്ചു.
ഹോം കെയർ സർവ്വീസസിന് വേണ്ടിയുള്ള മാർഗ നിർദ്ദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സയും ആരോഗ്യ സംവിധാനങ്ങളും ഉറപ്പാക്കാൻ വേണ്ടിയാണ് പുതിയ നടപടികൾ.
Read Also: ഉത്തര കൊറിയയില്‍ കടുത്ത പട്ടിണി, കുട്ടികളെ വ്യാപകമായി തട്ടിക്കൊണ്ടു പോയി പണം തട്ടുന്നു
Post Your Comments