Latest NewsKeralaNews

അങ്കമാലിയില്‍ മക്കളെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു

എറണാകുളം : പിഞ്ചുകുഞ്ഞുങ്ങളെ തീകൊളുത്തി കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ മരിച്ചു. ഇളന്തുരുത്തി പരേതനായ അനൂപിന്റെ ഭാര്യ അഞ്ജുവും മക്കളായ ആതിര (ചിന്നു- 7) അനുഷ (കുഞ്ചു-3) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ മൂന്നുപേരെയും അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് കുട്ടികള്‍ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അഞ്ജുവിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

Read Also  :  ഞങ്ങള്‍ ജീവിച്ചിരിക്കുന്നു എന്ന് പോലും അവര്‍ പരിഗണിച്ചില്ല: അഫ്ഗാന്‍ വനിതാ ക്രിക്കറ്റര്‍

ഒന്നര മാസം മുമ്പാണ് അഞ്ജുവിന്റെ ഭര്‍ത്താവ് അനൂപ് മരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. ഇതുമായി ബന്ധപ്പെട്ട് മാനസിക ബുദ്ധിമുട്ടിലായിരുന്നു അഞ്ജുവെന്നാണ് സമീപവാസികള്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button