ഒട്ടാവ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെതിരെ ഗുരുതരാരോപണവുമായി അഫ്ഗാന്‍ വനിതാ ക്രിക്കറ്റര്‍ റോയ സമിം രംഗത്ത്. താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കുന്നുവെന്ന് ഉറപ്പായപ്പോള്‍ തന്നെ എല്ലാവരെയും രക്ഷിക്കണമെന്ന് ഐസിസിയോട് സഹായമഭ്യര്‍ത്ഥിച്ചിരുന്നെന്നും എന്നാല്‍ യാതൊരുവിധ മറുപടിയും ലഭിച്ചില്ലെന്നും റോയ സമിം വ്യക്തമാക്കി. അഫ്ഗാനിൽ താലിബാൻ ആധിപത്യം സ്ഥാപിച്ചതിന് ശേഷം കാനഡയില്‍ അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്ന റോയ, ദി ഗാര്‍ഡിയന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ടീമംഗങ്ങളെല്ലാവരും ഐസിസിയ്ക്ക് മെയില്‍ അയച്ചിരുന്നു, എന്നാൽ ഒരാൾക്കും മറുപടി ലഭിച്ചില്ല. സഹായത്തിനായി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വിളിച്ചപ്പോള്‍ കാത്തിരിക്കൂ എന്നായിരുന്നു മറുപടി. അവര്‍ എന്തുകൊണ്ടാണ് ഞങ്ങളെ പരിഗണിക്കാതിരുന്നത്. ഞങ്ങള്‍ ഈ ലോകത്ത് ജീവിക്കുന്നു എന്ന് പോലും ആലോചിക്കാതിരുന്നത് എന്തുകൊണ്ടാണ്. റോയ ചോദിച്ചു.
യുഎഇ: ഫ്‌ളൈറ്റുകൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ച് വിസ് എയർ അബുദാബി
കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തത്തിന് ശേഷം എല്ലാ പെണ്‍കുട്ടികളേയും രക്ഷിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഐസിസിയെ ബന്ധപ്പെട്ടിരുന്നുവെന്നും അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കാത്ത സഹതാരങ്ങളെയോര്‍ത്ത് വിഷമമുണ്ടെന്നും റോയ സമിം വ്യക്തമാക്കി. അതേസമയം, അഫ്ഗാൻ വനിതാ ക്രിക്കറ്റർമാരുടെ ഇമെയില്‍ സന്ദേശങ്ങളൊന്നും തന്നെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ഇക്കാര്യത്തിൽ ഐസിസിയുടെ പ്രതികരണം.
Post Your Comments