അലഹബാദ്: പശു ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അലഹബാദ് ഹൈക്കോടതി. ഉയുപിയില്‍ ഗോവധ നിരോധന നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട വ്യക്തിക്ക് ജാമ്യം നിഷേധിച്ചുകൊണ്ടാണ് അലഹബാദ് ഹൈക്കോടതി പരാമര്‍ശം നടത്തിയത്.
പശു ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ദേശീയ മൃഗമായി പ്രഖ്യാപിക്കപ്പെടേണ്ടതാണെന്നും കോടതി വ്യക്തമാക്കി. പശുവിന് മൗലികാവകാശങ്ങള്‍ നല്‍കുന്നതിനും ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നതിനും ഉത്തർപ്രദേശ് സർക്കാർ പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കണമെന്നും സിംഗിള്‍ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞു.
Post Your Comments