Latest NewsNewsInternational

ജനങ്ങൾക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നതായിരിക്കും പുതിയ ഭരണകൂടം: അഫ്ഗാനിൽ സർക്കാർ രൂപീകരണത്തിനൊരുങ്ങി താലിബാൻ

കാബൂൾ : അഫ്ഗാനിൽ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം ചേരാൻ തീരുമാനിച്ചിരിക്കുകയാണ് താലിബാൻ നേതാക്കൾ. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ നീണ്ടുനിൽക്കുന്ന കൂടിക്കാഴ്ചയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. ഇസ്ലാമിക് എമിറേറ്റ്‌സിന്റെ പരമോന്നത നേതാവായ ഷെയ്‌ക്ക് അൽ-ഹദിത്ത് ഹിബഉള്ളയുടെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ യോഗം നടക്കുക.

ചർച്ചയിൽ അഫ്ഗാനിലെ നിലവിലെ രാഷ്‌ട്രീയ, സുരക്ഷ, സാമൂഹിക സാഹചര്യങ്ങൾ ചർച്ചയാക്കുമെന്ന് സബിഹുള്ള ട്വീറ്റ് ചെയ്തു. പുതിയ ഭരണകൂടത്തിന് കീഴിൽ ജനങ്ങൾക്ക് ഏറ്റവും മികച്ച ജീവിത സാഹചര്യങ്ങളും മറ്റ് സൗകര്യങ്ങളും നൽകുമെന്നും ട്വീറ്റിൽ പറയുന്നു.

Read Also  :  യുഎസ് പോയ ശേഷം പാഞ്ച്ഷീര്‍ പിടിച്ചടക്കാനുള്ള താലിബാന്റെ പദ്ധതി തകര്‍ത്ത് പ്രതിരോധ സേന: നിരവധി താലിബാന്‍ ഭീകരരെ കൊന്നു

താലിബാന്റെ പ്രധാന നേതാക്കളാകും ആദ്യഘട്ട കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നത്. അവസാന ദിവസം ഷെയ്‌ക്ക് അൽ-ഹദിത്ത് ഹിബഉള്ള കൗൺസിലിലെ മറ്റ് അംഗങ്ങളെ അഭിസംബോധന ചെയ്യും.ഒപ്പം ഓരോരുത്തരുടേയും ചുമതലകൾ അദ്ദേഹം വിശദീകരിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button