കൊച്ചി: വാരിയംകുന്നൻ പ്രൊജക്ടിൽ നിന്ന് പൃഥ്വിരാജ് പിന്മാറിയതായി ഔദ്യോഗികമായി അറിയിച്ച് സംവിധായകൻ ആഷിഖ് അബു. നിർമ്മാതാവുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് സിനിമയിൽ നിന്നും പിന്മാറിയതെന്നാണ് ആഷിഖ് അബു വ്യക്തമാക്കുന്നത്. വാരിയംകുന്നൻ സിനിമ പ്രഖ്യാപിച്ച് ഒന്നര വർഷത്തിന് ശേഷമാണ് സിനിമയിൽ നിന്നും പിന്മാറിയതായി സംവിധായകൻ വ്യക്തമാക്കുന്നത്. ഇതോടെ, വലിയ ചർച്ചയായ സിനിമ പ്രഖ്യാപനത്തിനു അവസാനമുണ്ടായിരിക്കുകയാണ്.
Also Read:4 മണിക്കൂർ നീണ്ട രക്ഷാ ദൗത്യം: കപ്പലിലെ തീ അണച്ചു
വാരിയംകുന്നൻ മുഹമ്മദ് ഹാജിയെയും മലബാർ ലഹളയെയും സംബന്ധിച്ച് വൻ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ട സമയത്താണ് ആഷിഖ് അബുവിന്റെ ഔദ്യോഗിക പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. മലബാർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തിൽ ചിത്രീകരണം ആരംഭിക്കും എന്നായിരുന്നു ആഷിഖ് അബു അറിയിച്ചിരുന്നത്. എന്നാൽ, സിനിമയുടെ പ്രഖ്യാപനം നടന്നില്ല. പകരം ഇരുവരും ഒന്നിക്കുന്ന നീലവെളിച്ചം എന്ന സിനിമ പ്രഖ്യാപിച്ചു. ഇതോടെയാണ് വാരിയംകുന്നൻ നടക്കില്ലേയെന്ന ആശങ്ക ആരാധകർ പങ്കുവെച്ചത്. ആരാധകരുടെ നിരന്തരമായ ചോദ്യത്തിന് ഔദ്യോഗിക അറിയിപ്പ് വന്നിരിക്കുകയാണ്.
സിനിമ പ്രഖ്യാപിച്ചപ്പോൾ അതിന്റെ തിരക്കഥാകൃത്തായി പറഞ്ഞ റമീസ് മുഹമ്മദിനെ താലിബാൻ അനുകൂല നിലപാടിന്റെ പേരിൽ കഴിഞ്ഞ വർഷം മാറ്റി നിർത്തിയിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. നിലവിൽ പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങിനായി തെലങ്കാനയിലെ ഹൈദരാബാദിൽ ആണ്.
Post Your Comments