വാഷിംഗ്ടൺ: അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാനുള്ള തീരുമാനം ഏറ്റവും മികച്ചതും ബുദ്ധിപരവുമായ തീരുമാനമായിരുന്നെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്. അമേരിക്കന്‍ ദേശീയതാല്പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനമായിരുന്നു ഇതെന്നും ബൈഡന് പറഞ്ഞു.
‘അഫ്ഗാനില്‍ യി.എസിന് ഇനി വ്യക്തമായ ഒരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. അമേരിക്കയ്ക്കു വേണ്ടിയുള്ള ഏറ്റവും മികച്ച തീരുമാനമാണ് സൈന്യത്തെ പിന്‍വലിക്കല്‍’ -ബൈഡന് വ്യക്തമാക്കി.
Read Also: ഗുരുവായൂര്‍ ദേവസ്വത്തിലും ചില കല്ലുകള്‍ കിടന്ന് കരയുന്നു: കെ രാധാകൃഷ്ണന്
അമേരിക്കന്‍ അധിനിവേശ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിന് വിരാമമിട്ടാണ് അവസാന സൈനികനും അഫ്ഗാനില്‍ നിന്ന് പിന്മാറിയത്.ചൊവ്വാഴ്ച പുലര്‍െച്ച രണ്ടിനായിരുന്നു അമേരിക്കന്‍ സേന പിന്മാറ്റം പൂര്‍ത്തിയായത്. ശേഷിച്ച സൈനികരേയും വഹിച്ച് അവസാന അമേരിക്കന്‍ സേന വിമാനം കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് യാത്രയായതോടെ പടക്കം പൊട്ടിച്ചും ആകാശത്തേക്ക് വെടിയുതിര്‍ത്തും താലിബാന് സേന ആഹ്ലാദം പ്രകടിപ്പിച്ചു. കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാന് ഏറ്റെടുത്തു. സേന പിന്മാറ്റം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനം തെരുവിലിറങ്ങി ആഘോഷിച്ചു.
Post Your Comments