COVID 19KeralaNattuvarthaLatest NewsNewsIndia

‘ഇതിനെയൊക്കെ അലങ്കാരം ആയി കാണരുത്, അവരും മനുഷ്യരാണ് : ആരോഗ്യമന്ത്രിയുടെ പോസ്റ്റിൽ പൊങ്കാല

ആലപ്പുഴ: ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ പുഷ്പലത ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്ന വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലും മറ്റും വലിയ ചർച്ചയായിരുന്നു. പുഷ്പലതയെ അഭിനന്ദിച്ചുകൊണ്ട് പലരും രംഗത്തെത്തിയിരുന്നു. അത്തരത്തിൽ അഭിനന്ദനവുമായി വന്ന ആരോഗ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിലാണ് ഇപ്പോൾ കൂടുതൽ ചർച്ചകളും വിമർശനങ്ങളും നടന്നുകൊണ്ടിരിക്കുന്നത്.

Also Read:ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡുമായി കരാർ ഒപ്പിട്ടത് രണ്ടു വർഷത്തേക്ക്

‘കഷ്ടം. ഏഴരമണിക്കൂറിൽ ഇത്രേം പേർക്ക് കുത്തിവെക്കുക എന്നത് വളരെ കഷ്ടമാണ്. ഇതിനെയൊക്കെ അലങ്കാരം ആക്കരുത്. നേഴ്സ് പേഷ്യന്റ് റേഷ്യോ എടുത്തു നോക്കി ബോധം കെടാൻ നോക്കണം എല്ലാവരും. ഡോക്ടർ പേഷ്യന്റ് റേഷ്യോ നോക്കുകയെ വേണ്ടാ. ഇടയ്ക്കിടെ തല്ല് കൊണ്ടാലും ആരും അറിയാറില്ലലോ. എന്ന് മാത്രമല്ല ഈ ഒരാൾ മാത്രം ഇത്രേം പേരോടാണ് എക്സ്പോസ്ഡ് ആകുന്നത്. മനുഷ്യനാണ്’ എന്നായിരുന്നു പ്രശ്നത്തിൽ ഒരു വലിയ വിമർശനമായി ഉയർന്നത്.

‘893 പേർക്ക് വാക്സിൻ നൽകിയത് അഭിനന്ദനങ്ങൾ മാഡം. പക്ഷേ ഒരു സംശയം, 450 മിനിറ്റ് സമയത്തിനുള്ളിൽ അല്പം എങ്കിലും ഇവർ വിശ്രമിച്ചു കാണില്ലേ?. ഇല്ലെങ്കിൽ തന്നെ ഒരാൾക്ക്, സ്രിഞ്ച് എടുത്തു വാക്സിൻ കൃത്യമായി നിറച്ച് ക്ലീൻ ചെയ്ത് ഇൻജക്ഷൻ എടുക്കാൻ പറ്റുന്നത് വെറും 30സെക്കന്റ്. ഇത് തികച്ചും തെറ്റാണ് മാഡം,അവരെ വേണ്ടപോലെ ഉപദേശിച്ചു നല്ല രീതിയിൽ ജോലി ചെയ്യാൻ പറയുക. പരീക്ഷിക്കുന്ന ഫീൽഡ് ഇതല്ലല്ലോ’ എന്നാണ് ഒരുവിഭാഗത്തിന്റെ വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button