KeralaLatest NewsNews

സംസ്ഥാനത്തെ കോവിഡ് പ്രവർത്തനങ്ങളിൽ യാതൊരു പാളിച്ചയും സംഭവിച്ചിട്ടില്ല: കോടിയേരി

തിരുവനന്തപുരം : കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പാളിയിട്ടില്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ മെമ്പർ കോടിയേരി ബാലകൃഷ്ണൻ. ആഘോഷങ്ങൾക്ക് ഇളവുകൾ നൽകിയതാണ് രോ​ഗബാധ കൂടിയതെന്നാണ് വി​ദ​ഗ്ധർ പറയുന്നത്. എന്നാൽ കോവിഡ് രോ​ഗികളെ വീട്ടുകളിൽ പരിചരിക്കുന്നതാണ് രോ​ഗികളുടെ എണ്ണം കൂടാൻ ഒരു കാരണമെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് കോടിയേരി ഈക്കാര്യം പറഞ്ഞത്.

വീടുകളിലെ കോവിഡ് ചികിത്സയിൽ ആളുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. അതേതുടര്‍ന്ന് കുടുംബാംഗങ്ങളും രോഗബാധിതരാകുന്നെന്നും അദ്ദേഹം കൂട്ടിചേർത്തു. മൂന്നാം തരംഗമുണ്ടാകുമെന്നുള്ള ഭീതിജനകമായ റിപ്പോര്‍ട്ടും വന്നിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കുറേക്കൂടി ജാഗ്രത ആവശ്യമാണെന്നും രണ്ട് ടേം നടപ്പിലാക്കിയതിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നും ഏതെങ്കിലുമൊരാളുടെ തീരുമാനമല്ല, കൂട്ടായ ചർച്ചയെ തുടർന്ന് ഉയർന്നുവന്ന നിലപാടാണിതെന്നും കോടിയേരി പറഞ്ഞു.

Read Also  :  സ്റ്റാലിൻ കാലത്ത് യുക്രെയ്നിൽ കൊല്ലപ്പെട്ടത് 8000 പേർ: കമ്മ്യൂണിസ്റ്റുകാരുടെ ആദർശ നേതാവിന്റെ തനിനിറം പുറത്ത്

ഈ തീരുമാനം സെക്രട്ടേറിയറ്റിൽ വെച്ചപ്പോൾ പൂർണ യോജിപ്പായിരുന്നു. ഒരു എതിർപ്പുമുണ്ടായിരുന്നില്ല. സംസ്ഥാന കമ്മിറ്റിയിലും വ്യത്യസ്തമായ അഭിപ്രായമുണ്ടായില്ലെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button