Latest NewsKeralaNews

കൊല്ലത്ത് സദാചാര ഗുണ്ടാ ആക്രമണം നടത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ: നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്

കൊല്ലം : പരവൂര്‍ തെക്കുംഭാഗം ബീച്ചില്‍ അമ്മക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയത് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ആശിഷ് സോണി. ഇവിടെ എത്തുന്നവര്‍ക്ക് നേരെ സദാചാര ആക്രമണം നടത്തുകയും പണവും സ്വര്‍ണം കൈവശപ്പെടുത്തുന്നതും ആശിഷിന്റെ സ്ഥിരം പരിപാടിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സജീവ കോണ്‍ഗ്രസ് നേതാവായ ഇയാള്‍ ബിന്ദു കൃഷ്ണ അടക്കമുള്ള നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ആശിഷ് അമ്മയെയും മകനെയും മര്‍ദിക്കുകയും കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തത്. ഏഴുകോണ്‍ ചീരങ്കാവ് സ്വദേശികളായ ഷംല, മകന്‍ സാലു എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവർ ആശുപത്രിയില്‍ പോയി തിരികെ വരുമ്പോള്‍ ഭക്ഷണം കഴിക്കാനായി തെക്കുംഭാഗം ബീച്ചിലെ റോഡരികില്‍ വാഹനം നിര്‍ത്തി. ഈ സമയത്താണ് ഇയാള്‍ എത്തി ഇവര്‍ക്ക് നേരെ അസഭ്യം പറയുകയും കാറിന്റെ ഗ്ലാസ് കമ്പി വടി ഉപയോഗിച്ച് അടിച്ചു പൊട്ടിക്കുകയും ചെയ്തത്.

Read Also  :  താലിബാന്‍ ഭീകരര്‍ ലക്ഷ്യം വെയ്ക്കുന്നത് പാക് സൈനികരെ : ഉറക്കം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

തുടര്‍ന്ന് വാഹനത്തില്‍ നിന്ന് മകന്‍ സാലു പുറത്തിറങ്ങിയപ്പോള്‍ മകനെയും കമ്പിവടി കൊണ്ട് മര്‍ദിച്ചതായി ഷംല പറയുന്നു. അക്രമം തുടരവെ തടയാനെത്തിയ ഷംലയ്ക്കും മര്‍ദനമേറ്റു. അമ്മയാണെന്ന് തെളിയിക്കുന്ന രേഖ വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതായും ഷംല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button