ബിപി അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു ജീവിതശൈലീ രോഗമായാണ് കണക്കാക്കുന്നത്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഹൃദയത്തിന് വരെ പണി കിട്ടിയേക്കാവുന്ന പ്രശ്നമാണ് ബിപി. ജീവിതശൈലിയുടെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നമായതിനാല്‍ തന്നെ ജീവിതശൈലികളിലെ കരുതലാണ് ബിപി നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്. ഇതില്‍ പ്രധാനമാണ് ഡയറ്റ്. ചിലയിനം ഭക്ഷണം കഴിക്കുന്നത് ബിപിയുടെ ആക്കം വര്‍ധിപ്പിക്കുകയും അതുപോലെ ചില ഭക്ഷണങ്ങള്‍ ബിപി കുറയ്ക്കുകയും ചെയ്യുന്നു.
സ്പൈസുകള്‍ മിക്കവാറും ബിപിയെ നിയന്ത്രിച്ചുനിര്‍ത്താന്‍ സഹായിക്കുന്നവയാണ്. പ്രത്യേകിച്ച് കുരുമുളക്. ഭക്ഷണത്തിലൂടെയോ സലാഡുകളിലൂടെയോ ഒക്കെ ബിപിയുള്ളവര്‍ക്ക് കുരുമുളക് കഴിക്കാവുന്നതാണ്. എന്നാല്‍ ചായയില്‍ ചേര്‍ത്ത് കഴിക്കുന്നതാണ് ഏറ്റവും ഉത്തമമെന്നാണ് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. പാല് ചേര്‍ത്തതോ, അല്ലാത്തതോ ആയ ചായയില്‍ കുരുമുളക് ചേര്‍ക്കാം. ഇനി എങ്ങനെയാണ് കുരമുളക് ചായ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ.
Read Also : സൈബര്‍ സുരക്ഷയ്ക്ക് ഭീഷണി: വിപിഎന്‍ സര്‍വീസുകൾ നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആഭ്യന്തര മന്ത്രാലയം
ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി (അല്ലെങ്കില്‍ ചതച്ചത്), അരയിഞ്ച് നീളത്തിലുള്ള ഇഞ്ചി ഗ്രേറ്റ് ചെയ്തത്, ഒരു ടീസ്പൂണ്‍ തേയില, പാല് ചേര്ക്കുന്നുണ്ടെങ്കില് ഒരു കപ്പ് പാല് അല്ലെങ്കില്‍ വെള്ളം. ഇത്രയുമാണ് കുരുമുളക് ചായയ്ക്ക് ആവശ്യമായ ചേരുവകള്‍.
ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന ഇഞ്ചിയിട്ട് വെള്ളം തിളപ്പിക്കുക. തിളച്ചുകഴിയുമ്പോള്‍ തേയില ചേര്‍ക്കാം. പാല് ആവശ്യമാണെങ്കില്‍ അതും ചേര്‍ക്കാം. തീ കെടുത്തിയ ശേഷം കുരുമുളക് ചേര്‍ക്കാം. പഞ്ചസാര ആവശ്യമെങ്കില്‍ അതും. കുരുമുളക് ചായ റെഡി. ഇത് ചൂടോടെ തന്നെ കഴിക്കാം.
Post Your Comments