തിരുവനന്തപുരം : യുഡിഎഫിൽ യാതൊരു തര്‍ക്കവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിലവിലെ തര്‍ക്കങ്ങളൊന്നും കോണ്‍ഗ്രസിലെ പ്രശ്നങ്ങളായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
‘കോണ്‍ഗ്രസിലെ പ്രശ്നപരിഹാരത്തിന് എകെജി സെന്‍ററിന്‍റെ ഉപദേശം വേണ്ട. ഘടകകക്ഷികളുമായുള്ള ചര്‍ച്ച ഉടന്‍ നടക്കുക്കും. പരസ്യ പതികരണം പാടില്ല എന്ന സംഘടന തീരുമാനം താൻ ലംഘിക്കില്ല. സംഘടനാകാര്യങ്ങളില്‍ കെ.പി.സി.സി പ്രസിഡന്റ് മറുപടി പറയും. ആർ.എസ്.പിയുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും’- വി.ഡി സതീശൻ പറഞ്ഞു.
Read Also : കൊവിഡ് പ്രതിരോധത്തിലും പ്രതിദിന വാക്‌സിനേഷനിലും ഒന്നാം സ്ഥാനത്ത് യുപി
അതേസമയം, ഗ്രൂപ്പുകൾ തലയെണ്ണൽ തുടങ്ങിയതോടെ കൂറുപ്രഖ്യാപിക്കുന്നതിനുള്ള തിടുക്കത്തിലാണ് നേതാക്കൾ. ഉമ്മൻചാണ്ടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച ടി.സിദ്ദീഖ് എ ഗ്രൂപ്പിനോടുള്ള കൂറ് പരസ്യമാക്കി. പ്രതിപക്ഷ നേതാവിന്റെ തിരഞ്ഞെടുപ്പിലും കോഴിക്കോട് ഡി.സി.സി പ്രസിഡന്റിന്റെ കാര്യത്തിലും ഉമ്മൻചാണ്ടിയുടെ നിർദേശത്തിന് വിരുദ്ധ നിലപാടാണ് സിദ്ദീഖ് സ്വീകരിച്ചത്. അതേസമയം, കെ.സി.വേണുഗോപാലിനും പാലോട് രവിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ പി.എസ്.പ്രശാന്ത്, സി.പി.എമ്മിലേക്ക് പോകുമോയെന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകിയില്ല.
Post Your Comments