ലക്‌നൗ : മഥുരയിൽ മദ്യത്തിന്റെയും ഇറച്ചിയുടെയും വിൽപ്പന നിരോധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇറച്ചി, മദ്യ വിൽപ്പന വ്യാപാരികൾക്ക് ഉപജീവനത്തിനായുള്ള എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ജന്മാഷ്ടമിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൃഷ്‌ണോത്സവത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യം, ഇറച്ചി വിൽപ്പന നടത്തുന്നവർ ഇനി മുതൽ പാൽ വിൽപ്പന നടത്തണമെന്നാണ് നിർദ്ദേശിക്കാനുള്ളത്. ഇത് മഥുരയെ സമൃദ്ധമാക്കും. ഇതിലൂടെ രാജ്യത്തെ പാലുത്പാദന കേന്ദ്രമായി മഥുര മാറുമെന്നും യോഗി പറഞ്ഞു.
ആധുനിക സാങ്കേതിക വിദ്യയെ നമ്മുടെ സംസ്‌കാരവുമായും, ആത്മീത പാരമ്പര്യവുമായും ബന്ധിപ്പിച്ചുകൊണ്ടാകും മഥുരയുടെ വികസനം സാദ്ധ്യമാക്കുകയെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.രാജ്യത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയെ യോഗി ആദിത്യനാഥ് പ്രശംസിച്ചു. മോദിയുടെ നേതൃത്വത്തിൽ ഭരണകർത്താക്കൾ തിരിഞ്ഞു നോക്കാതിരുന്ന സ്ഥലങ്ങൾ വികസന പാതയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments