നമ്മുടെ അടുക്കളകളില്‍ സ്ഥിരമായി കാണുന്ന ഒന്നാണ് വെളുത്തുള്ളി. എന്നാല്‍ വെളുത്തുള്ളിയുടെ തൊലി കളയുന്നത് ഒരു ഇച്ചിരി മെനക്കെട്ട പണിയാണ് എന്നാണ് പലരും പറയുന്നത്. പ്രത്യേകിച്ച് ഈ തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് വെളുത്തുള്ളിയുടെ ഓരോ അല്ലിയുടെയും തൊലി കുത്തിയിരുന്ന് കളയുന്നത് ഒരു പണി തന്നെയാണ്. ഇത്തരക്കാര്‍ക്ക് പ്രയോജനപ്പെടുന്ന ഒരു ‘ടിപ്’ ആണ് ഇനി പങ്കുവയ്ക്കുന്നത്. വെറും സെക്കന്‍ഡുകള്‍ കൊണ്ട് മാത്രം വളരെ എളുപ്പത്തില്‍ വെളുത്തുള്ളിയുടെ തൊലി നീക്കം ചെയ്യുന്നതിനുള്ള ടിപ്പാണ് ട്വിറ്ററിലൂടെ പ്രചരിക്കുന്നത്.
Read Also : വിസിറ്റ് വിസ, എൻട്രി പെർമിറ്റ് ഹോൾഡേഴ്‌സിനുള്ള യാത്രാ നിയമങ്ങൾ പുറപ്പെടുവിച്ച് ഫ്‌ളൈ ദുബായ്
ഇതിനായി ആദ്യമൊരു വെളുത്തുള്ളി എടുക്കണം. ശേഷം ഇതിനെ ഒരു കത്തി ഉപയോഗിച്ച് സമാന്തരമായി മുറിക്കാം. തുടര്‍ന്ന് വീഡിയോയില്‍ കാണുന്ന പോലെ, രണ്ട് കഷ്ണങ്ങളുടെയും തൊലിയുള്ള ഭാഗം മുകളില്‍ കാണുന്ന വിധത്തില്‍ വെളുത്തുള്ളി വയ്ക്കാം. ശേഷം കത്തിയുടെ പരന്ന വശം വെളുത്തുള്ളിയുടെ മുകളിലായി വച്ച് ഒറ്റയടി കൊടുക്കാം. വെളുത്തുള്ളിയുടെ തൊലി മുഴുവനായും ഇളകിവരുന്നത് കാണാം.
लहसुन छीलने का धांसू जुगाड़ pic.twitter.com/qIL7BSB1CG
— @Ayush_speak (@kumarayush084) May 9, 2021
Post Your Comments