ദുബായ്: വിസിറ്റ് വിസ, എൻട്രി പെർമിറ്റ് ഹോൾഡേഴ്സിനുള്ള യാത്രാ നിയമങ്ങൾ പുറപ്പെടുവിച്ച് ഫ്ളൈ ദുബായ്. യുഎഇയിൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ ആരംഭിച്ചതിന് പിന്നാലെയാണ് ഫ്‌ളൈ ദുബായ് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ 15 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏത് വിസയിലും ഇനി ദുബായിയിലേക്ക് യാത്ര ചെയ്യാം.
യുഎഇ റസിഡന്റ് വിസയുള്ള യാത്രക്കാർക്ക് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) അല്ലെങ്കിൽ ദുബായ് റെസിഡൻസി വിസ ഉള്ളവർക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ അംഗീകാരം ഉണ്ടായിരിക്കണമെന്നാണ് നിർദ്ദേശം. യാത്രക്കാർ 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പിസിആർ പരിശോധനാ ഫലവും ഹാജരാക്കേണ്ടതാണ്.
യുഎഇ പൗരന്മാർ ദുബായിലേക്ക് മടങ്ങുന്നതിന് മുൻപ് പിസിആർ ടെസ്റ്റ് നടത്തേണ്ടതില്ല. ദുബായിയിലെത്തുമ്പോൾ ഇവർ പിസിആർ പരിശോധന നടത്തേണ്ടതാണ്.
Post Your Comments