അഫ്ഗാനിസ്താനിൽ ഹസാര ന്യൂനപക്ഷങ്ങൾക്ക് നേരെ നരനായാട്ട് നടത്തി താലിബാൻ : 14 പേരെ കൊലപ്പെടുത്തി

കാബൂൾ : അഫ്ഗാനിസ്താനിൽ ഹസാര ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കി താലിബാൻ. ഡെയ്കുന്തി പ്രവിശ്യയിലെ ഖാദിർ ജില്ലയിലുള്ള ന്യൂനപക്ഷങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയത്. 12 സൈനികരും 2 സാധാരണക്കാരും ഉൾപ്പെടെ 14 പേരെ കൊലപ്പെടുത്തി.

Read Also : വീട്ടിൽ ശ്രീ ചക്രമുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക 

യുഎസ് സൈന്യം പിന്മാറിയതിന് പിന്നാലെ അഫ്ഗാനിസ്താൻ പിടിച്ചടക്കിയ താലിബാൻ രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ജൂലൈയിൽ മലിസ്താൻ ജില്ലയിലെ മുണ്ടാരാക്ത് ഗ്രാമത്തിൽ നടത്തിയ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. താലിബാൻ ഭീകരർ ആറ് പേരെ വെടിവെച്ച് കൊലപ്പെടുത്തുകയും മൂന്ന് പേരെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

അതേസമയം അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണം നിയമവിരുദ്ധമാണെന്ന് താലിബാൻ അറിയിച്ചു. ജനങ്ങൾക്ക് നാശമുണ്ടാക്കുന്ന ഇത്തരം ആക്രമണത്തിൽനിന്ന് പിന്മാറണമെന്നും താലിബാൻ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ എന്തെങ്കിലും ഭീഷണിയുണ്ടെങ്കിൽ, അത് താലിബാനെ അറിയിക്കേണ്ടതായിരുന്നു എന്നും സാധാരണക്കാരുടെ മരണത്തിന് കാരണമായ ഏകപക്ഷീയമായ ആക്രമണമല്ല വേണ്ടതെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് വ്യക്തമാക്കി.

Share
Leave a Comment