KeralaLatest NewsNews

‘അരുണ്‍ രാജിവെച്ചതല്ല, ഓണ്‍ലൈനുകാര്‍ പാളയില്‍ കിടക്കുമ്പോള്‍ ഞാനൊക്കെ ഈ പണി തുടങ്ങിയതാണ്’: ശ്രീകണ്ഠന്‍ നായര്‍

ട്വന്റിഫോര്‍ ന്യൂസിന്റെ ഗുഡ്‌ മോണിംഗ് വിത്ത് എസ്‌കെഎന്‍ എന്ന പരിപാടിയിലായിരുന്നു ശ്രീകണ്ഠന്‍ നായരുടെ പ്രതികരണം

കൊച്ചി : ട്വന്റിഫോര്‍ ന്യൂസിലെ പ്രമുഖ അവതാരകന്‍ ഡോ. അരുണ്‍കുമാര്‍ ട്വന്റിഫോര്‍ വിട്ടതില്‍ വിശദീകരണവുമായി ആര്‍ ശ്രീകണ്ഠന്‍ നായര്‍. ഓൺലൈൻ മാധ്യമങ്ങൾ അരുണിന്റെ രാജി തെറ്റായ രീതിയിലാണ് വ്യാഖ്യാനിച്ചതെന്നും ശ്രീകണ്ഠൻ നായർ ആരോപിച്ചു. ട്വന്റിഫോര്‍ ന്യൂസിന്റെ ഗുഡ്‌ മോണിംഗ് വിത്ത് എസ്‌കെഎന്‍ എന്ന പരിപാടിയിലായിരുന്നു ശ്രീകണ്ഠന്‍ നായരുടെ പ്രതികരണം.

‘ഡോ അരുൺ കുമാറിന്റെ രാജിയെ കുറിച്ച് നിരവധി ചോദ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. അദ്ദേഹം ട്വന്റി ഫോർ വിട്ടത് എന്തിനാണെന്നായിരുന്നു ഇവയിൽ ഏറെയും. എന്നാൽ അരുൺ ട്വിന്റി ഫോർ വിട്ടതല്ല ട്വന്റി ഫോർ അദ്ദേഹത്തെ അയച്ചിരിക്കുകയാണെന്ന് വേണമെങ്കിൽ പറയാം എന്നായിരുന്നു ശ്രീകണ്ഠൻ നായർ പറഞ്ഞത്.കേരളാ സര്‍വ്വകലാശാല പൊളിറ്റിക്കൽ സയന്‍സ് വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ഡോ അരുൺ കുമാർ എന്നും അദ്ദേഹത്തിന്റെ ജോലി സംബന്ധമായ പ്രൊബേഷന്‍ പൂര്‍ത്തീകരിക്കാന്‍ അരുൺ കുമാർ മടങ്ങി പോയതാണെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു. അതിനർത്ഥം ട്വന്റി ഫോർ ചാനലുമായുള്ള ബന്ധം അരുൺ എന്നന്നേക്കുമായി അവസാനിപ്പിച്ചുവെന്നല്ല’- ശ്രീകണ്ഠൻ നായർ പറഞ്ഞു.

Read Also  :  ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു കി​ലോ​യി​ല​ധി​കം സ്വ​ർ​ണവുമായി യുവാവ് പിടിയിൽ

അതേസമയം ഓൺലൈൻ മാധ്യമങ്ങൾക്കെതിരേയും ശ്രീകണ്ഠൻ നായർ രൂക്ഷ വിമർശനം ഉന്നയിച്ചു. ഓൺലൈൻ മാധ്യമങ്ങൾ വിചാരിച്ചാൽ തന്നേയും ചാനലിനേയും തകർക്കാൻ സാധിക്കില്ലെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരുടെ വിശ്വാസം നേടിയെടുത്ത ആളാണ് താൻ. ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ആളുകളല്ല എന്റെ പ്രേക്ഷകര്‍ എന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നത്. ഓൺലൈനിൽ എഴുതുന്നവർ തുടങ്ങുന്നതിന് മുൻപേ നമ്മൾ ഈ പണിക്ക് ഇറങ്ങിയവരാണ്. അവരൊക്കെ പാളയില്‍ കിടക്കുമ്പോള്‍ താൻ ഈ പണി തുടങ്ങിയിട്ടുണ്ട്. നിങ്ങൾ ഒന്നും വിചാരിച്ചാൽ ഇടിക്കാൻ പറ്റുന്നത് അല്ല തന്റെ വിശ്വാസ്യത.ഓണ്‍ലൈനുകള്‍ക്കപ്പുറമുള്ള രണ്ടരക്കോടി ജനങ്ങള്‍ക്ക് എന്നെ ഇഷ്ടമാണ്. ഓൺലൈനുകൾ ആഗ്രഹിച്ച രീതിയിൽ ആയിരുന്നെങ്കിൽ 24 ചാനൽ എന്നേ അടച്ച് പൂട്ടിയേനെ.അത്തരത്തിൽ ആഗ്രഹിച്ചവരുണ്ട് എന്നും ശ്രീകണ്ഠൻ നായർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button