Latest NewsKerala

‘കേരള ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യുപി സന്ദര്‍ശിച്ച്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഠിക്കണം’- പികെ കൃഷ്ണദാസ്

കോണ്‍ഗ്രസില്‍ അസംതൃപ്തരായ നേതാക്കളെയും അണികളെയും സ്വാഗതം ചെയ്യുന്നു

കണ്ണുര്‍: കോണ്‍ഗ്രസില്‍ അസംതൃപ്തരായ നേതാക്കളെയും അണികളെയും സ്വാഗതം ചെയ്യുന്നുവെന്നു ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് . കണ്ണുരില്‍ മാധ്യമ പ്രവര്‍ത്തകരുടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ വാതില്‍ അവര്‍ക്കായി തുറന്നിട്ടിരിക്കുകയാണ്. നിലവില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയ നേതാക്കള്‍ ആരും സമീപിച്ചിട്ടില്ലെന്നും കൃഷ്ണദാസ് കണ്ണൂരില്‍ പറഞ്ഞു.

കണ്ണൂരില്‍ ബിജെപി ദേശീയ ആരോഗ്യ സന്നദ്ധ പ്രവര്‍ത്തക പ്രചാരണത്തിന്റെ ഭാഗമായി നടന്ന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കൃഷ്ണദാസ് കേരളത്തില്‍ അന്‍പതിനായിരം കൊവിഡ് സന്നദ്ധ ഭടന്മാരെയാണ് ഇതിനായി സജ്ജമാക്കുന്നത്. ആവശ്യമെങ്കില്‍ കേരളത്തിലെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഉത്തര്‍പ്രദേശില്‍ പോയി സന്ദര്‍ശിച്ച്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ തയ്യാറാകണം.

ലോക് ഡൗണ്‍ കാലം മറ്റ് സംസ്ഥാനങ്ങള്‍ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ശ്രദ്ധിച്ചപ്പോള്‍ കേരളം അവസരം പാഴാക്കുകയായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യാപകമായി പരിശോധനടത്തി ഹോം ക്വാറന്റൈനും ഇന്‍സ്റ്റിറ്റിയുഷണനല്‍ ക്വാറന്റൈനും ശക്തമാക്കി. ഇതിനെ തുടര്‍ന്നാണ് ഇവിടങ്ങളില്‍ കൊവിഡ്‌ നിയന്ത്രിക്കാന്‍ കഴിഞ്ഞതെന്നും കൃഷ്ണദാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button