ഗുരുവായൂര്‍: തറക്കല്ലിടല്‍ പരിപാടികള്‍ക്ക് പോകുമ്പോള്‍ രണ്ടുതവണ ആലോചിക്കണമെന്ന് ഇ.കെ. നായനാര്‍ തന്നെ ഉപദേശിച്ചിരുന്നുവെന്ന് മന്ത്രി കെ. രാധാകൃഷ്ണന്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ കച്ചവട സമുച്ചയം തറക്കല്ലിടുന്ന ചടങ്ങിലാണ് നായനാര്‍ നല്കിയ ഉപദേശം മന്ത്രി ഓര്‍ത്തത്.
Read Also: ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും
‘1996ലെ മന്ത്രിസഭയില്‍ താന്‍ തുടക്കക്കാരനായിരിക്കുമ്പോഴായിരുന്നു സംഭവം. തറക്കല്ലിടാന്‍ ക്ഷണിച്ചാല്‍ ഉയര്‍ന്ന് പൊന്തുന്ന കല്ലാണോ, കാറ്റും മഴയും ഏറ്റ് കരയാന്‍ വിധിക്കപ്പെടുന്ന കല്ലാണോ എന്ന് നോക്കിയ ശേഷം പരിപാടി ഏറ്റാല്‍ മതിയെന്നായിരുന്നു ഉപദേശം. കരയുന്ന കല്ലാവുമെന്ന് തോന്നിയാല്‍ പോകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മന്ത്രിസഭയിലെ ‘ബേബി’ ആയിരുന്ന തന്നോട് നായനാര്‍ക്ക് ഏറെ വാത്സല്യമായിരുന്നു’- രാധാകൃഷ്ണന് പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിലും ചില കല്ലുകള്‍ കിടന്ന് കരയുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments