2020 മാർച്ച് മുതൽ ലോകം കോവിഡിന്റെ ക്വാറന്റൈനിലാണ്. പലരാജ്യങ്ങളും ലോക്ക് ഡൌൺ നടപ്പിലാക്കി. കേസുകൾ കൂടുകയും കുറയുകയും ചെയ്യുന്നതിനനുസരിച്ച് അതാത് രാജ്യങ്ങളും സംസ്ഥാനങ്ങളും തുറന്നും അടച്ചും കോവിഡിനെ പ്രതിരോധിച്ചു. ‘ബേബി ബൂം’ ആയിരിക്കും വരുംകാലത്തിൽ ലോകത്ത് ഉണ്ടാവുകയെന്നായിരുന്നു കോവിഡിന്റെ ആരംഭത്തിൽ മീഡിയ പ്രവചിച്ചിരുന്നത്. പങ്കാളികൾ നിരന്തരമായി സെക്സിലേർപ്പെടുകയും ഇതിന്റെ ഭാഗമായി ജനനനിരക്ക് വർധിക്കുകയും ചെയ്യുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ഈ കണക്കുകൂട്ടലുകൾ അമ്പേ പരാജയപ്പെടുത്തുന്ന പഠന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്.
Also Read:വിവാഹമോചിതയായി ഇന്ത്യയിലെത്തിയ യുവതിയെ വധിക്കുമെന്ന് താലിബാൻ
കനേഡിയൻ ജനതയിൽ ലോക്ക് ഡൌൺ കൂടുതലും ബാധിച്ചത് അവരുടെ ലൈംഗിക ജീവിതത്തെയാണ്. യുബിസി സെക്ഷ്വൽ റിസർച്ച് നടത്തിയ ചില സർവേകളിൽ ഒരുമിച്ച് താമസിക്കുന്ന പങ്കാളികൾക്കിടയിൽ സെക്സിനോട് ഉള്ള താത്പര്യം കുറഞ്ഞുവന്നതായി കാണിക്കുന്നു. കാനഡയിലെ എല്ലാ പ്രൊവിൻസുകളിൽ നിന്നുമായി 1019 പേരെ ഉൾപ്പെടുത്തി നടത്തിയതാണ് ഈ സർവേ. പങ്കാളികൾ സെക്സ് ചെയ്യുന്നത് കുറയുകയും ഇരു പങ്കാളികളും സ്വയംഭോഗത്തിൽ ഏർപ്പെടുന്നത് ഗണ്യമായി കൂടുകയും ചെയ്തു എന്നാണ് പഠനത്തിൽ സൂചിപ്പിക്കുന്നത്.
ഒരുമിച്ച് താമസിക്കുന്ന പങ്കാളികൾക്കിടയിൽ സെക്സ് വർധിക്കുമെന്ന് കരുതിയവർക്ക് തെറ്റി. സംഭവിച്ചത് നേരെ മറിച്ചാണ്. വേറിട്ട് താമസിക്കുന്ന പങ്കാളികൾ തമ്മിൽ ഈ പ്രശ്നമില്ല. ഇവർക്കിടയിൽ ഇപ്പോഴും അതേ തീവ്രതയോടെ തന്നെ ലൈംഗിക ബന്ധങ്ങൾ നടക്കുന്നുണ്ട്. സാമ്പത്തിക പ്രയാസങ്ങൾ, രോഗം വരുമോ എന്നുള്ള ഭീതി, സാമൂഹിക ജീവിതം വിലക്കപ്പെട്ടതു കൊണ്ടുള്ള മാനസികസമ്മർദ്ദം തുടങ്ങിയവയാണ് ഒരുമിച്ചു ജീവിക്കുന്ന പങ്കാളികൾക്കിടയിലെ സെക്സ് കുറയാൻ കാരണമായത് എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.
Post Your Comments