COVID 19KeralaLatest NewsNewsIndia

വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ : ഇന്ന് നടന്നത് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും കൂടുതൽ കുത്തി വയ്പ്പ്

ന്യൂഡൽഹി : കോവിഡ് വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ. രാജ്യത്ത് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും കൂടുതൽ കുത്തിവയ്പ്പാണ് ഇന്ന് നടന്നത്. കോവിഡ് പ്രതിരോധ കുത്തിവയ്പിൽ വീണ്ടും ഒരു കോടി മറികടന്നു. ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 50 കോടി പിന്നിട്ടുവെന്ന നേട്ടവും രാജ്യം സ്വന്തമാക്കി.

Read Also : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ​ പീഡിപ്പിച്ച സംഭവം : യുവാവ് അറസ്റ്റില്‍ 

ഓഗസ്റ്റിൽ രണ്ടാം തവണയാണ് ഒരു കോടി ഡോസ് വാക്‌സിൻ എന്ന നേട്ടം മറികടക്കുന്നത്. 79,964 കേന്ദ്രങ്ങളിലായി നടന്ന വാക്സിനേഷനിൽ 1,16,75,552 ഡോസുകൾ കുത്തിവച്ചു. ഇക്കഴിഞ്ഞ 27ന് നടന്ന 100,64,032 കുത്തിവയ്പ്പാണ് ചൊവ്വാഴ്ച മറികടന്നത്. ഇതോടെ രാജ്യത്ത് ആകെ നൽകിയ വാക്സിൻ 65,03,29,061 ആയി. ഇതിൽ 50,12,44,655 പേർ ആദ്യ ഡോസും 14,90,84,406 പേർ രണ്ടാം ഡോസും സ്വീകരിച്ചവർ ആണ്.

ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വാക്സിനേഷൻ നടന്നത്. സംസ്ഥാനത്ത് ഇതുവരെ 7,27,71,393 ഡോസ് കുത്തിവയ്പ്പ് നടത്തി. ഇതിൽ 6,10,93,413 ആദ്യ ഡോസും 1,16,77,980 രണ്ടാം ഡോസും സ്വീകരിച്ചവർ അണ്. 5,89,72,251 കുത്തിവയ്പ്പുകൾ നടത്തിയ മഹാരാഷ്‌ട്രയാണ് യുപിക്ക് പിന്നിൽ. ഏറ്റവും കൂടുതൽ രണ്ടാം ഡോസ് നൽകിയ സംസ്ഥാനം മഹാരാഷ്‌ട്രയാണ്.

മധ്യപ്രദേശാണ് പട്ടികയിൽ മൂന്നാമത്. ഇവിടെ ആകെ 4,63,58,477 ഡോസുകൾ നൽകിയിട്ടുണ്ട്. ഇതിൽ 3,81,55,769 ആദ്യ ഡോസും 82,02,708 രണ്ടാം ഡോസുമാണ്. 4,62,61,165 ഡോസുകൾ നൽകി ഗുജറാത്തും കൊറോണ പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്.

കേരളത്തിൽ ചൊവ്വാഴ്ച 4,41,11 വാക്സിൻ ആണ് നൽകിയത്. ഇതോടെ ആകെ വാക്സിൻ എടുത്തവർ 2,90,51,913 ആയി. സംസ്ഥാനത്ത് ഇതുവരെ 2,12,55,618 പേർ ആദ്യ ഡോസ് എടുത്തു. രണ്ട് ഡോസ് എടുത്തവർ 77,96,295 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button