Latest NewsSaudi ArabiaNewsGulf

സൗദി അറേബ്യയിലെ വിമാനത്താവളത്തില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം : നിരവധി പേർക്ക് പരിക്ക്

റിയാദ് : തെക്കുപടിഞ്ഞാറന്‍ സൗദി അറേബ്യയിലെ അബ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അബ വിമാനത്താവളത്തില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണം കൂടിയാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Read Also : താലിബാൻ ഭീകരർ യുഎസ് ഹെലികോപ്റ്ററിൽ മൃതദേഹം തൂക്കിയിട്ട് പറത്തുന്ന ദൃശ്യങ്ങൾ പുറത്ത് : വീഡിയോ കാണാം

അതേസമയം യെമനില്‍ ഇറാന്‍ പിന്തുണയുള്ള ഷിയാ വിമതര്‍ക്കെതിരെ പോരാടുന്ന സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം ആക്രമണത്തെക്കുറിച്ച്‌ വിശദമായി പ്രതികരിച്ചിട്ടില്ല. തങ്ങളുടെ സൈന്യം സ്ഫോടനാത്മകമായ ഡ്രോണിനെ തടഞ്ഞു എന്ന് മാത്രമാണ് അവര്‍ പറഞ്ഞത്. ഡ്രോണ്‍ ആക്രമണത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ബോംബ് നിറച്ച ഡ്രോണ്‍, ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഒരു വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. യമനില്‍ ആഭ്യന്തരകലാപം നടക്കുന്നതിനിടെ സൗദി അറേബ്യയ്ക്കു നേരെയുള്ള ഏറ്റവും പുതിയ ആക്രമണം ആണിത്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ച പശ്ചാത്തലത്തില്‍ ഈ ആക്രമണത്തെ ഏറെ ഗൗരവത്തോടെയാണ് സൗദി അറേബ്യ കാണുന്നത്. യെമനിലെ ഹൂതികളാണ് സൗദി വിമാനത്താവളങ്ങളെ ലക്ഷ്യം വെച്ച്‌ നേരത്തെ ആക്രമണങ്ങള്‍ നടത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button