Latest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിലെ കേസുകളിൽ 62 ശതമാനം കുറവ്

ദുബായ്: ഓഗസ്റ്റ് മാസം യുഎഇയിലെ കേസുകളിൽ 62 ശതമാനം കുറവുണ്ടായതായി ആരോഗ്യ വിദഗ്ധർ. ജനുവരിയെ അപേക്ഷിച്ച് ഓഗസ്റ്റ് മാസം കോവിഡ് കേസുകളിൽ 62 ശതമാനം കുറവാണുണ്ടായത്. എട്ട് മാസങ്ങൾക്ക് ശേഷം ഓഗസ്റ്റ് 24 നാണ് ആദ്യമായി യുഎഇയിൽ പ്രതിദിന കോവിഡ് കേസുകൾ ആയിരത്തിരത്തിന് താഴെയെത്തിയത്. കഴിഞ്ഞ് എട്ട് ദിവസങ്ങളായി പ്രതിദിന കേസുകൾ ആയിരത്തിൽ താഴെ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്.

Read Also: മാപ്പിള ലഹള വർഗീയ കലാപമെന്ന് ആദ്യമായി പറഞ്ഞത് ഇന്ദിരാഗാന്ധി സർക്കാർ: വ്യക്തമാക്കി ശ്രീജിത്ത് പണിക്കർ

കോവിഡ് വാക്‌സിനേഷൻ വർധിപ്പിച്ചതും പരിശോധനകളുടെ എണ്ണം കൂട്ടിയതുമാണ് ഇത്തരമൊരു നേട്ടം കരസ്ഥമാക്കാൻ കാരണമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. ഓഗസ്റ്റ് 31 വരെ 87 ശതമാനത്തിലധികം ആളുകൾക്കും വാക്‌സിന്റെ ഒരു ഡോസ് നൽകി കഴിഞ്ഞു. 76.12 പേർക്ക് വാക്‌സിന്റെ രണ്ടു ഡോസുകൾ നൽകിയതായും ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.

അതേസമയം 996 പുതിയ കോവിഡ് കേസുകകളാണ് ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. 1515 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ചൊവ്വാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

Read Also: താലിബാനെ ഭാരതത്തിനെതിരെ ഉപയോഗിക്കാനുള്ള ശത്രുക്കളുടെ മോഹം മുളയിലേ നുള്ളി: ഇന്ത്യക്കാരെ ഒരു പോറലുമേല്‍ക്കാതെ രക്ഷിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button