അബുദാബി : കോവിഡ് -19 പിസിആർ ടെസ്റ്റ് നിരക്ക് കുറച്ച് യു എ ഇ. രാജ്യത്തെവിടെയും പിസിആർ പരിശോധനയ്ക്ക് ഇനിമുതൽ 50 ദിർഹം മാത്രമേ ചിലവ് വരൂ എന്ന് നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റി തിങ്കളാഴ്ച അറിയിച്ചു.
Read Also : അവതാരകൻ അരുൺ കുമാർ തന്റെ ഔദ്യോഗിക ക്യാമ്പസ് ജീവിതത്തിലേക്ക് മടങ്ങുമ്പോൾ
ആരോഗ്യ -പ്രതിരോധ മന്ത്രാലയ നിർദ്ദേശങ്ങൾ അനുസരിച്ച് പിസിആർ ടെസ്റ്റിന്റെ ചെലവ് കുറയ്ക്കുകയും പരിശോധന നടത്തി 24 മണിക്കൂറിനുള്ളിൽ ഫലങ്ങൾ നൽകാൻ എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും ലബോറട്ടറികൾക്കും നിർദ്ദേശം നൽകുകയും ചെയ്തു. ഈ തീരുമാനം 2021 ഓഗസ്റ്റ് 31 മുതൽ പ്രാബല്യത്തിൽ വരും.
പുതിയ തീരുമാനം ആരോഗ്യ കേന്ദ്രങ്ങളും ലബോറട്ടറികളും പാലിക്കുന്നത് നിരീക്ഷിക്കുമെന്നും എല്ലാ പരിശോധന സേവനങ്ങളും നിർദ്ദിഷ്ട നിയന്ത്രണങ്ങൾക്കനുസൃതമായി നൽകുന്നുവെന്ന് ഉറപ്പാക്കാൻ യോഗ്യതയുള്ള ആരോഗ്യ അധികാരികളുമായി പ്രവർത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Post Your Comments