ഈ മാസം ആദ്യം അഫ്ഗാൻ താലിബാൻ യുദ്ധം പൊട്ടിപുറപ്പെട്ട സമയം അഫ്ഗാൻ വാർത്താ ശൃംഖലയായ ടോളോയിലെ ഒരു വനിതാ അവതാരകയായ അർഘന്ദ് ചരിത്രം സൃഷ്ടിച്ചിരുന്നു. താലിബാനിലെ ഒരു മുതിർന്ന പ്രതിനിധിയെ യുവതി തത്സമയം അഭിമുഖം ചെയ്തിരുന്നു. അഫ്ഗാനിൽ ആദ്യമായിട്ടായിരുന്നു ഒരു വനിതാ മാധ്യമപ്രവർത്തക താലിബാൻ പ്രതിനിധിയുമായി അഭിമുഖം നടത്തുന്നത്. രണ്ട് ദിവസങ്ങൾക്ക് ശേഷം, താലിബാൻ വധശ്രമത്തെ അതിജീവിച്ച ആക്ടിവിസ്റ്റ് മലാല യൂസഫ് സായിയുമായും അർഘന്ദ് അഭിമുഖം നടത്തി.
ഒരു പത്രപ്രവര്‍ത്തക എന്ന നിലയില്‍ ബെഹേഷ്ട അര്‍ഘന്ദ് അവളുടെ കരിയറിലെ ഏറ്റവും ഉന്നതിയിലായിരുന്നു. പക്ഷേ ഇപ്പോള്‍ താലിബാന്‍ അഫ്ഗാൻ ഏറ്റെടുത്തതിനുശേഷം അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകരും പൗരന്മാരും നേരിടുന്ന അപകടങ്ങള്‍ ചൂണ്ടിക്കാട്ടി അഫ്‌ഗാനിൽ നിന്ന് താൻ പാലായനം ചെയ്തുവെന്ന് ബെഹേഷ്ട വ്യക്തമാക്കുന്നു. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു, ‘ഞാന്‍ രാജ്യം വിട്ടു, കാരണം ദശലക്ഷക്കണക്കിന് ആളുകളെ പോലെ, എനിക്കും താലിബാനെ ഭയമാണ്.’
‘സ്ഥിതി മെച്ചപ്പെട്ടാല്‍, ഞാന്‍ സുരക്ഷിതയണെന്നും എനിക്കൊരു ഭീഷണിയുമില്ലെന്നും തിരിച്ചറിയുന്ന സമയം, ഞാന്‍ എന്റെ രാജ്യത്തേക്ക് മടങ്ങും എന്റെ രാജ്യത്തിനുവേണ്ടി, എന്റെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. ഒരു മാസവും 20 ദിവസവും അവിടെ ജോലി ചെയ്തു, ഇതിനിടയിലാണ് താലിബാൻ വന്നത്. താലിബാൻ വാക്താവുമായി നടത്തിയ അഭിമുഖം ബുദ്ധിമുട്ട് ഏറിയതായിരുന്നു. എന്നാൽ ഞാൻ അഫ്ഗാൻ സ്ത്രീകൾക്ക് വേണ്ടി അത് ചെയ്തു. ഞാൻ താലിബാൻ അംഗത്തോട് പറഞ്ഞു, ഞങ്ങൾക്ക് ഞങ്ങളുടെ അവകാശങ്ങൾ വേണം. ഞങ്ങൾക്ക് പ്രവർത്തിക്കാൻ ആഗ്രഹമുണ്ട്. ഇത് ഞങ്ങളുടെ അവകാശമാണ്. പക്ഷെ ഓരോദിവസവും ഭയപ്പെടുത്തുന്ന, ഭീഷണിപ്പെടുത്തുന്ന ഉത്തരവുകളും നിയന്ത്രണങ്ങളും ആയിരുന്നു അവർ നടപ്പിലാക്കിയിരുന്നത്. ഇതോടെയാണ് രാജ്യം വിടാൻ ഞാൻ തീരുമാനിച്ചത്’, യുവതി പറയുന്നു.
Post Your Comments