അബുദാബി: പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിക്ക് സന്ദേശം അയച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷമി ബന്ധവും സഹകരണവും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശൈഖ് മുഹമ്മദ് പ്രധാനമന്ത്രിയ്ക്ക് സന്ദേശം കൈമാറിയത്. ഡൽഹിയിലെത്തിയ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് ശൈഖ് മുഹമ്മദിന്റെ സന്ദേശം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന് കൈമാറി.
Read Also: ഒമാനിൽ വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം: ഉത്തരവ് പുറത്തിറക്കി
ഔദ്യോഗിക സന്ദർശനത്തിന് വേണ്ടിയാണ് ഡോ. അൻവർ ഗർഗാഷ് ഇന്ത്യയിലെത്തിയത്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ശൈഖ് മുഹമ്മദ് ബിൻ സായിദ് എന്നിവരുടെ ആശംസകൾ അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിൽ കാത്തുസൂക്ഷിക്കുന്ന ദൃഢ ബന്ധം അദ്ദേഹം ഉയർത്തിക്കാട്ടി. എല്ലാ മേഖകളിലും പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള യുഎഇ ഭരണകൂടത്തിന്റെ താത്പര്യത്തെ കുറിച്ചും അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു.
Read Also: ബാക്ക് ടു സ്‌കൂൾ: അബുദാബിയിൽ തെരഞ്ഞെടുക്കപ്പെട്ട സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ കോവിഡ് പരിശോധന
Post Your Comments