തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി രാത്രികാല കര്‍ഫ്യൂ ആരംഭിച്ചു. രാത്രി 10 മുതല്‍ പിറ്റേന്ന് രാവിലെ ആറുവരെയാണ് കര്‍ഫ്യൂ. അത്യാവശ്യ യാത്രകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. പൊതുഗതാഗതത്തിന് തടസ്സമില്ല. രാത്രികാല കര്‍ഫ്യൂ നടപ്പാക്കുന്നതോടെ, കോവിഡ് വ്യാപനത്തില്‍ കുറവ് വരുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
ചികിത്സാ ആവശ്യത്തിന് പോകുന്നവര്‍, ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കുന്നവര്‍, ചരക്കുവാഹനങ്ങള്‍, അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്ന ജീവനക്കാരും തൊഴിലാളികളും, അടുത്ത ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട യാത്രകള്‍, ദൂരയാത്രക്ക് പുറപ്പെട്ടവര്‍ക്ക് അത് പൂര്‍ത്തിയാക്കല്‍, ട്രെയിന്‍, വിമാനം, കപ്പല്‍ എന്നിവയിലെ യാത്രയ്ക്ക് ടിക്കറ്റ് രേഖയായി കൊണ്ടുവരുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് കര്‍ഫ്യൂ സമയത്ത് ഇളവ് അനുവദിച്ചിട്ടുണ്ട്.
Post Your Comments