Latest NewsKeralaNewsIndiaDevotional

ഇന്ന് ശ്രീകൃഷ്ണ ജയന്തി : ഒത്തുചേരലുകൾ ഇല്ലാതെ ഇത്തവണ ജന്മാഷ്ടമി ആഘോഷം

മഥുര :  ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഭഗവാൻ വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണനെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൃഷ്ണൻ ജനിച്ചത് ഭദ്രപാദ മാസത്തിലെ കൃഷ്ണ പക്ഷത്തിന്റെ എട്ടാം ദിവസമാണ് (അഷ്ടമി). ‘ഗോകുലാഷ്ടമി’, കൃഷ്ണാഷ്ടമി, അഷ്ടമി രോഹിണി, ശ്രീ ജയന്തി, ശ്രീകൃഷ്ണ ജയന്തി എന്നിങ്ങനെ വ്യത്യസ്ത പേരുകളിലാണ് ഈ ദിവസം അറിയപ്പെടുന്നത്.

Read Also : കനത്ത മഴ തുടരും : ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 

ജന്മാഷ്ടമി മഥുരയിലും (ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്നു) ഗുജറാത്തിലും രാജസ്ഥാനിനും വളരെ ആഘോഷപൂ‍ർവ്വമായാണ് കൊണ്ടാടാറുള്ളത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മണിപ്പൂർ എന്നിവിടങ്ങളിലും ഉത്സവം ആഘോഷിക്കാറുണ്ട്. കേരളത്തിൽ ശ്രീകൃഷ്ണ ജയന്തി എന്നാണ് ഈ ദിനം പൊതുവേ അറിയപ്പെടുന്നത്.

വിശ്വാസികൾ ഈ ദിവസം മുഴുവൻ ഉപവസിക്കും. ചിലർ ഭക്തിഗാനങ്ങൾ ആലപിക്കുകയും അർദ്ധരാത്രി വരെ ഉറങ്ങാതിരിക്കുകയും ചെയ്യും. കൃഷ്ണൻ അർദ്ധരാത്രിയിൽ ജനിച്ചതിനാൽ, ഈ സമയത്താണ് പൂജ നടത്തുന്നത്. ഈ വർഷം പൂജകൾ ഓഗസ്റ്റ് 30ന് രാത്രി 11:59നും ഓഗസ്റ്റ് 31ന് രാത്രി 12:44നും ഇടയിലായിരിക്കും നടത്തുക. ഒത്തുചേരലുകൾ ഇല്ലാതെയാണ് ഇത്തവണ ജന്മാഷ്ടമി ആഘോഷം. സ്വന്തം വീടുകളിൽ തന്നെ ഭക്തി നിർഭരമായ ചടങ്ങുകളോട് കൂടിയ ആഘോഷങ്ങൾ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button