KeralaLatest NewsNews

കേരള റബ്ബർ ലിമിറ്റഡ് ഉടൻ പ്രവർത്തനമാരംഭിക്കും: മന്ത്രി പി രാജീവ്

തിരുവനന്തപുരം: റബ്ബർ അധിഷ്ഠിത മൂല്യവർധിത ഉത്പന്നങ്ങൾ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപം നൽകിയ കേരള റബ്ബർ ലിമിറ്റഡ് ഉടൻ പ്രവർത്തനമാരംഭിക്കും. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. വ്യവസായ വകുപ്പിന്റെ ഈ പുതിയ സംരംഭം റബ്ബർ കർഷകർക്ക് മുന്നിലും വമ്പിച്ച സാധ്യതകൾ തുറക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: പ്രതിഷേധാർഹം: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിലെ പോസ്റ്ററിൽ നിന്നും നെഹ്‌റുവിനെ ഒഴിവാക്കിയതിൽ വിമർശനവുമായി വി എം സുധീരൻ

അതേസമയം കേരള റബ്ബറിന്റെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടറായി മുൻ ഐ.എ എസ് ഉദ്യോഗസ്ഥയും അഡീഷണൽ ചീഫ് സെക്രട്ടറിയുമായിരുന്ന ഷീല തോമസിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി, അഞ്ചംഗ ഡയറക്ടർ ബോർഡും ഇതോടൊപ്പം നിലവിൽ വന്നു.

വ്യവസായ വകുപ്പ് ഡയറക്ടർ, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ, റബ്ബർ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ രാഘവൻ എന്നിവരാണ് ബോർഡിലുള്ളത്. കൊച്ചി സിയാൽ മാതൃകയിലാണ് കമ്പനിയുടെ പ്രവർത്തനം വിഭാവനം ചെയ്യുന്നത്. കമ്പനിയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്.

Read Also: ചെയ്യാത്ത തെറ്റിന് 36 ദിവസം ജയിലിൽ: പോലീസിനെതിരെ നിയമ നടപടിക്കൊരുങ്ങി ശ്രീനാഥ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button