Latest NewsNewsInternational

ഫീൽഡ് ആശുപത്രിയിലെ കൂട്ടലൈംഗികബന്ധവും മയക്കുമരുന്ന് ഉപയോഗവും: സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിക്കുമെന്ന് അധികൃതർ

കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ആയിരത്തോളം രോഗികളാണ് സമൂട്ട് പ്രകൻ പ്രവിശ്യയിലെ ഫീൽഡ് ഹോസ്പിറ്റലിൽ ഉള്ളത്

തായ്‌ലൻഡ്:ബാങ്കോക്കിന്റെ തെക്ക് ഭാഗത്തുള്ള സമൂട്ട് പ്രകൻ പ്രവിശ്യയിലെ ഫീൽഡ് ഹോസ്പിറ്റലിൽ കോവിഡ് രോഗികൾ തമ്മിൽ വ്യാപകമായ ലൈംഗികബന്ധം നടത്തുന്നതായും മയക്കുമരുന്ന് ഉപയോഗിക്കുന്നതായുമുള്ള ആരോപണങ്ങൾ വെളിപ്പെട്ടതിനുശേഷം, പുരുഷന്മാരെയും സ്ത്രീകളെയും വേർതിരിച്ച് പാർപ്പിക്കുമെന്ന് അധികൃതർ.

നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ആയിരത്തോളം രോഗികളാണ് സമൂട്ട് പ്രകൻ പ്രവിശ്യയിലെ ഫീൽഡ് ഹോസ്പിറ്റലിൽ ഉള്ളത്. ഇവിടെയുള്ള രോഗികൾ ഗ്രൂപ്പ് ലൈംഗികതയിൽ ഏർപ്പെടുന്നതും, അനധികൃതമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതും വാർത്തയായിരുന്നു. ഇതേതുടർന്ന് ബാംഗ് ഫ്ലി ജില്ലയിലെ ബനാഗ് പ്ലാ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഫീൽഡ് ഹോസ്പിറ്റലിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ മേഖലകൾ സൃഷ്ടിക്കാൻ പ്രവിശ്യാ അധികാരികൾ തീരുമാനിക്കുകയായിരുന്നു.

പരിശോധനകൾ കുറഞ്ഞു: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്

ഗ്രൂപ്പ് ലൈംഗികത, മയക്കുമരുന്ന് ഉപയോഗം എന്നിവയിൽ പങ്കെടുത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള രോഗികൾ, വീണ്ടും കുറ്റം ആവർത്തിച്ചാൽ അവരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുമെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഹോസ്പിറ്റലിൽ ക്രമസമാധാനം നിലനിർത്താൻ സഹായിക്കുന്നതിനായി ഒരു സംഘം ഉദ്യോഗസ്ഥരെ അധികൃതർ ഫീൽഡ് ആശുപത്രിയിൽ നിയോഗിച്ചു.

രോഗികളുടെ നടപടികളെക്കുറിച്ച് ഫീൽഡ് ആശുപത്രിയിലെ ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ , പ്രാദേശിക ഭരണാധികാരികളും പോലീസും നടത്തിയ അന്വേഷനത്തിലാണ് നടപടി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പുരുഷന്മാരുടെയും സ്ത്രീകളുടെയും സംഘങ്ങൾ ഒത്തുകൂടുന്നതായി കണ്ട പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും മയക്കുമരുന്നുകൾ കണ്ടെത്താനായില്ല. എന്നാൽ തായ്‌ലൻഡിൽ നിയമവിരുദ്ധമായ 23 പായ്ക്ക് സിഗരറ്റുകളും കുറച്ച് ഇ-സിഗരറ്റുകളും പോലീസ് പിടിച്ചെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button