COVID 19Latest NewsUAENewsGulf

യു എ ഇയില്‍ കൊവിഡ് ദുരിതകാലം അവസാനിച്ചെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്

ദുബായ് : യു എ ഇയില്‍ കൊവിഡ് ദുരിതകാലം അവസാനിച്ചെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്‌തൂം അറിയിച്ചു. ഏറ്റവും മോശമായ അവസ്ഥ കടന്നുപോയെന്ന് യു എ ഇ മന്ത്രിസഭയില്‍ അധ്യക്ഷം വഹിക്കവെ അദ്ദേഹം വ്യക്തമാക്കി.

Read Also : കാബൂളിലെ റോക്കറ്റാക്രമണം : അമേരിക്ക ലക്ഷ്യമിട്ടത് ഐഎസ്‌ഐഎസ്-ഖൊറാസൻ തീവ്രവാദികളെ 

പകര്‍ച്ചവ്യാധി സമയത്ത് യുഎഇ ഒരു സംഘമായി പ്രവര്‍ത്തിച്ചു. കൊവിഡ് -19 നെതിരായ പോരാട്ടത്തില്‍ ലോകത്തെ മികച്ച രാജ്യങ്ങളില്‍ ഒന്നായി യു എ ഇ മാറി – ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു . കൊവിഡ് മഹാമാരിയെ ചെറുത്തു തോല്‍പ്പിച്ച എല്ലാ മുന്നണിപോരാളികള്‍ക്കും അദ്ദേഹം അഭിവാദ്യം അര്‍പ്പിച്ചു

യു എ ഇയിൽ ആഗസ്റ്റ് 24 മുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ 1,000 ല്‍ താഴെയാണ്. യുഎഇ പോരാട്ടം അവസാനിക്കുന്നതിനു മുമ്പ് 100 ശതമാനം താമസക്കാര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കും. ആഗസ്റ്റ് 28 -ലെ കണക്കനുസരിച്ച്‌, ഏകദേശം 87 ശതമാനം നിവാസികള്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്. 76 ശതമാനം പേര്‍ക്ക് പൂര്‍ണ്ണ വാക്സിനേഷന്‍ നല്‍കി.

രാജ്യത്തെ മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്ന ചില നിയമങ്ങള്‍ക്കു മന്ത്രിസഭ അംഗീകാരം നല്‍കി. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും വര്‍ഷം മുഴുവനും ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button