Latest NewsKerala

കൊടിയ പൊലീസ് മർദ്ദനത്തിൽ ശ്രീനാഥിൻ്റെ കേൾവി നഷ്ടപ്പെട്ടു, ഡിഎൻഎ ഫലം നെഗറ്റീവ്, പോലീസിനെതിരെ നടപടി വേണം: അനിൽ നമ്പ്യാർ

ജീപ്പിനുള്ളിലും സെല്ലിലും വെച്ച് തെറിയഭിഷേകത്തോടെ മർദ്ദനം.

മലപ്പുറം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന ആരോപണത്തിൽ ജയിലിൽ അടക്കപ്പെട്ട യുവാവിന് അനുഭവിക്കേണ്ടി വന്നത് ക്രൂരപീഡനം. സംഭവത്തിൽ പോലീസിന്റെ കൊടിയ മർദ്ദനം മൂലം യുവാവിന്റെ കേൾവി ശക്തിയും നഷ്ടമായതായി മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർ പറഞ്ഞു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കുറ്റത്തിനാണ് മലപ്പുറത്തെ പൊലീസ് പതിനെട്ട് വയസ്സുകാരൻ ശ്രീനാഥിനെ
അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
തെറ്റ് ചെയ്തിട്ടില്ലെന്ന് കേണപേക്ഷിച്ചിട്ടും പൊലീസ് ഭേദ്യം ചെയ്ത് കള്ളക്കേസിൽ പ്രതിയാക്കി.

ജീപ്പിനുള്ളിലും സെല്ലിലും വെച്ച് തെറിയഭിഷേകത്തോടെ മർദ്ദനം.
പൊലീസ് മർദ്ദനത്തിൽ ശ്രീനാഥിൻ്റെ കേൾവി
നഷ്ടപ്പെട്ടു.
DNA ഫലം പുറത്ത് വന്നപ്പോൾ ഫലം നെഗറ്റീവ്.
ശ്രീനാഥ് നിരപരാധി.

36 ദിവസത്തിന് ശേഷം ശ്രീനാഥ് ഇന്ന് ജയിലിൽ നിന്നും പുറത്തിറങ്ങി.
കേരള പൊലീസിലെ ചിലരുടെ പെരുമാറ്റം ഇപ്പൊഴും അപരിഷ്കൃതമാണ്.
പ്രതിയെ ലോക്കപ്പിൽ മർദ്ദിച്ച് കൊന്നതിന്
സഹപ്രവർത്തകരിൽ ഒരാൾ വധശിക്ഷക്ക് വിധിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിലുണ്ട്.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പൊലീസുകാരുമുണ്ട്.
എന്നിട്ടും ഒരു പാവം പയ്യനോട് ക്രൂരത കാണിക്കണമെങ്കിൽ അവർ കാക്കിയണിഞ്ഞ ചെന്നായ്ക്കളാണ്.
അവരെ സർവീസിൽ നിന്നും സസ്പെൻ്റ് ചെയ്ത് പുറത്തു നിർത്തിയാൽ പോരാ.
പിരിച്ചുവിടണം.
ശ്രീനാഥിനുണ്ടായ മാനഹാനിക്ക് അവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button