KannurKeralaLatest NewsNewsIndia

ഫ്രഷ് ഫ്രഷേയ്: ജീൻസിലെ മഞ്ഞക്കളർ പെയിന്റല്ല, സ്വർണം – സ്വർണക്കടത്തിന് പുത്തൻ വഴികൾ

കണ്ണൂർ: സ്വർണം കടത്താൻ പുതിയ വിദ്യകൾ കണ്ടെത്തി യുവാക്കൾ. കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഇത്തവണ അധികൃതരുടെ കണ്ണ് തള്ളി. ജീൻസിൽ സ്വര്‍ണം പൂശി കടത്താനുള്ള ഫ്രീക്കന്റെ ശ്രമമാണ് അധികൃതര്‍ പൊളിച്ചത്. മഞ്ഞ നിറത്തിലുള്ള ജീൻസ് ധരിച്ച് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിക്കാൻ ശ്രമിച്ച യുവാവിന് പിടിവീഴുകയായിരുന്നു. ജീൻസിൽ പെയിന്റെന്ന രീതിയിൽ
പൂശിയ 302 ഗ്രാം സ്വർണം വ്യോമ ഇന്റലിജൻസ് വിഭാഗവും കസ്റ്റംസും ചേർന്ന് പിടികൂടി.

ദേശീയ വാർത്താ ഏജൻസിയായ എഎൻഐ ആണ് സ്വർണക്കടത്തിന്റെ വിവരം പങ്കുവെച്ചത്. വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ പ്രതി ധരിച്ച ജീന്‍സിലായിരുന്നു സ്വര്‍ണം പൂശിയിരുന്നത്. 14 ലക്ഷം രൂപ വിലമതിക്കുന്ന കുഴമ്പുരൂപത്തിലുള്ള സ്വര്‍ണമാണ് ജീന്‍സിലുണ്ടായിരുന്നത്. ഇതാദ്യമായാണ് ഇത്തരത്തിലൊരു സ്വർണക്കടത്ത് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button