KeralaNattuvarthaLatest NewsIndiaNewsInternational

അഫ്ഗാനിൽ ഇനി ശേഷിക്കുന്നത് 20 ഇന്ത്യക്കാർ: പ്രാർത്ഥനകളോടെ രാജ്യം

കാബൂൾ: അഫ്ഗാനിൽ നിന്ന് ഇനി മോചിപ്പിക്കാനുള്ളത് 20 ഇന്ത്യക്കാരെ മാത്രം. കാബൂള്‍ വിമാനത്താവളത്തിന് പരിസരസങ്ങളിൽ ഉണ്ടാകുന്ന സ്ഫോടനങ്ങള്‍ മൂലമാണ് ഈ ഇരുപത് പേരും ഇപ്പോൾ കൂടുങ്ങിക്കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ വിമാനത്താവളത്തിലേക്കെത്തുക ദുഷ്കരമായിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Also Read:പാങ്ങോട് സൈനിക കേന്ദ്രത്തിന് സുരക്ഷാ ഭീഷണി: വിവരം പുറത്ത് വിട്ട് രഹസ്യാന്വേഷണ ഏജന്‍സികള്‍

ഈ മാസം അവസാനത്തോടെ അഫ്ഗാനിൽ നിന്നും അമേരിക്കന്‍ സേന പിന്‍മാറും. ഇതിന് മുൻപെങ്കിലും എല്ലാവരെയും തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സിഖ് വിഭാഗത്തില്‍ നിന്നുള്ള 140 പേരും ഇന്ത്യയിലേക്ക് വരാനായി തയ്യാറായി നില്‍ക്കുന്നുണ്ട്. ദേവി ശക്തിരക്ഷാ ദൗത്യത്തിന്റെ ഭാഗമായി ആറ് വിമാനങ്ങളിലായി 260 ഇന്ത്യക്കാരടക്കം 550 പേരെയാണ് ഇതുവരെ രാജ്യത്ത് എത്തിച്ചത്.

അതേസമയം, എല്ലാവരെയും തിരികെ എത്തിക്കാൻ വേണ്ട നടപടികൾ ഇതിനോടകം തന്നെ സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button