Latest NewsUAENewsInternationalGulf

കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി യുഎഇ സർക്കാർ: 24 മണിക്കൂറിനിടെ നൽകിയത് 20,070 വാക്സിൻ ഡോസുകൾ

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 20,070 കോവിഡ് ഡോസുകൾ. ആകെ 18,076,835 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Read Also: ഫേസ്ബുക്ക് രാഷ്ട്രീയം കൊണ്ട് രക്ഷപ്പെടില്ല, കോൺഗ്രസിന് ആവശ്യം ഐക്യമാണ്: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

യുഎഇയിലെ ജനസംഖ്യയിലെ പകുതിയിലധികം പേരും വാക്സിന്റെ ആദ്യ ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 86. 65 ശതമാനം പേർ വാക്‌സിന്റെ ആദ്യ ഡോസെങ്കിലും സ്വീകരിച്ചു കഴിഞ്ഞു. 75.65 ശതമാനം പേർ വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചു.

അതേസമയം ഇന്ന് 987 പുതിയ കോവിഡ് കേസുകളാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. 1554 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2 പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

716,381 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,02,102 പേർ രോഗമുക്തി നേടി. 2038 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 12,241 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നും യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Read Also: പാഞ്ച്ഷിറിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു ; സന്ദേശങ്ങൾ പങ്കുവയ്ക്കുന്നത് തടയാനെന്ന് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button