വാഷിംഗ്ടൺ: കാബൂള്‍ വിമാനത്താവളത്തില്‍ 36 മണിക്കൂറിനുളളില്‍ വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് യു.എസ് സേനാ പിന്മാറ്റം ആരംഭിച്ച സാഹചര്യത്തിലാണ് ബൈഡന്റെ മുന്നറിയിപ്പ്. അതേസമയം വിമാനത്താവളത്തില്‍ ചാവേറാക്രമണം നടത്തിയ രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ കൊലപ്പെടുത്തിയതായി പെന്റഗണ്‍ പറഞ്ഞു.
Read Also: ഭീകരര്‍ തന്റെ മാതൃസഹോദരനെ നിഷ്ക്കരുണം കൊലപ്പെടുത്തി, ഒടുവില്‍ ഇന്ത്യയില്‍ അഭയം തേടി
വിമാനത്താവളത്തിന് പുറത്തെ ചാവേര്‍ ആക്രമണത്തിന് പിന്നാലെയാണ് ഐഎസ് കേന്ദ്രത്തില്‍ അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തിയത്. യു.എസ് ആക്രമണത്തെ അപലപിച്ച് താലിബാന് രംഗത്തെത്തി. ചാവേറാക്രമണത്തില്‍ പങ്കെടുത്തെന്ന് കരുതുന്ന ചിലരെ അറസ്റ്റുചെയ്തതായി താലിബാന് അറിയിച്ചു. അതിനിടെ, കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് യു.എസ് സേനാ പിന്മാറ്റം ആരംഭിച്ചതായി പെന്റഗണ്‍. ഈ മാസം അവസാനത്തോടെ വിദേശസേനകള്‍ രാജ്യം വിടണമെന്നാണ് താലിബാന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
Post Your Comments