അബുദാബി : ഗോൾഡൻ വിസയ്ക്ക് അർഹതയുള്ള താമസക്കാർക്ക് ഇനി മുതൽ സ്മാർട്ട് രീതിയിൽ അപേക്ഷ സമർപ്പിക്കാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ഐ.സി.എ.) യു.എ.ഇ. സ്മാർട്ട് ആപ്ലിക്കേഷൻവഴി 10 വർഷത്തെ ഗോൾഡൻ വിസയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഐ.സി.എ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Read Also : ലൈംഗികാതിക്രമം നടത്തുമ്പോൾ പ്രതികരിക്കാഞ്ഞത് സമ്മതത്തിന് തുല്യമെന്ന് മദ്രാസ് ഹൈക്കോടതി
ഗോൾഡൻ വിസയ്ക്ക് അർഹതയുള്ള വ്യക്തികൾക്കോ അല്ലെങ്കിൽ യോഗ്യരായ ആളുകളെ നാമനിർദേശം ചെയ്യാനാഗ്രഹിക്കുന്നവർക്കോ ആവശ്യമായ എല്ലാ രേഖകളും ഐ.സി.എ. യു.എ.ഇ സ്മാർട്ട് ആപ്പ് വഴി സമർപ്പിക്കാം. സേവനത്തിനായി അപേക്ഷകരിൽനിന്നും 50 ദിർഹം ഈടാക്കും.
രേഖകൾ സമർപ്പിച്ചശേഷം അപേക്ഷകന് ഒരു മൊബൈൽ സന്ദേശവും ഇ-മെയിലും ലഭിക്കും. രേഖകൾ സമർപ്പിക്കുന്നതിൽ വീഴ്ചയോ അല്ലെങ്കിൽ അർഹതയില്ലെങ്കിലോ അപേക്ഷ നിരസിക്കും.
Post Your Comments