COVID 19KeralaLatest NewsNews

കേരളത്തിലെ കോവിഡ് വ്യാപനം കുറയാന്‍ ലോക്ക്ഡൗൺ പ്രഖ്യാപിക്കുക മാത്രമാണ് ഏക വഴി: കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍

തിരുവനന്തപുരം : കേരളത്തിൽ കോവിഡ് വ്യപിക്കുന്ന സാഹചര്യത്തിൽ ഇത് കുറയാന്‍ ലോക്ക്ഡൗൺ പ്രഖ്യാപിക്കുക മാത്രമാണ് വഴിയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ലോക്ക്ഡൗൺ പ്രഖ്യാപിച്ചാല്‍ സെപ്റ്റംബര്‍ 15-ഓടേ കേരളത്തില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങൾ പറഞ്ഞു.

രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരില്‍ പകുതിയിലധികവും കേരളത്തിലാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് 15 ശതമാനമായിരുന്ന ടിപിആര്‍ 19-ല്‍ എത്തിനില്‍ക്കുകയാണ്. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ലോക്ക്ഡൗൺ മാത്രമാണ് ഏക പോംവഴിയെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ പറയുന്നു.

Read Also  :  അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക രക്ഷപ്പെടുത്തിയ അഭയാർത്ഥികൾക്കൊപ്പം ഐഎസ് ബന്ധമുള്ളവരുമുണ്ടെന്ന് കണ്ടെത്തല്‍

ഡല്‍ഹിയ്ക്ക് സമാനമായി വ്യാപനം കുറയ്ക്കാന്‍ ലോക്ക്ഡൗണ്‍ വഴി സാധിക്കും. കേരളത്തില്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ രണ്ടാഴ്ച കൊണ്ട് സ്ഥിതിഗതികള്‍ മെച്ചപ്പെടും. കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ സംസ്ഥാനത്ത് മെച്ചപ്പെട്ട പദ്ധതി ആസൂത്രണം ചെയ്യണം. ലോക്ക്ഡൗണ്‍ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ഉത്സവസീസണ്‍ കണക്കിലെടുത്ത് നൈറ്റ് കര്‍ഫ്യൂ പോലുള്ള മാര്‍ഗങ്ങള്‍ ഗുണം ചെയ്യുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button