Latest NewsKeralaNattuvarthaNews

ഞാനെന്താ രണ്ടാം കെട്ടിലുണ്ടായതാണോ? ആദ്യം ഉമ്മൻചാണ്ടിക്കെതിരെ നടപടിയെടുക്ക്: പൊട്ടിത്തെറിച്ച് കെ.പി അനില്‍കുമാര്‍

തിരുവനന്തപുരം: സസ്പെന്‍ഷന്‍ നടപടികളിൽ രോഷാകുലനായി മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍. ഒരു മാനദണ്ഡവും പാലിക്കാതെയാണ് തനിക്കെതിരെ നടപടിയെടുത്തതെന്നാണ് അനിൽകുമാർ ചൂണ്ടിക്കാണിക്കുന്നത്. ഞാനെന്താണ് രണ്ടാം കെട്ടിലുണ്ടായതാണോ, ഉമ്മന്‍ചാണ്ടിക്കെതിരെ നടപടി എടുക്കാന്‍ പറ്റുമോയെന്നും കെ.പി അനില്‍കുമാര്‍ ചോദിച്ചു.

Also Read:ലോകത്തിലെ ഏറ്റവുമധികം സുരക്ഷാക്യാമറകളുള്ള നഗരം ഡൽഹി?: ചൈനയെ പിന്നിലാക്കിയ നേട്ടം അറിയിച്ച് കെജരിവാൾ

‘ഞാന്‍ പറയുമ്പോള്‍ മാത്രം അച്ചടക്കലംഘനമാകുന്നത് എങ്ങനെയെന്ന് അറിയില്ല. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. പ്രവര്‍ത്തകരുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ച ഡി.സി.സി പട്ടികയ്ക്ക് കഴിഞ്ഞില്ല. ചര്‍ച്ച നടന്നുവെന്നാണ് നേതൃത്വം പറയുന്നത്, എന്നാല്‍ ആരോടാണ് ചര്‍ച്ച ചെയ്തതെന്ന് അറിയില്ല. പാലിക്കേണ്ട മര്യാദകള്‍ പാലിച്ച ശേഷമാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ഞാന്‍ ചെയ്ത തെറ്റെന്താണ്?. തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ ഒരു യോഗം പോലും ഇതുവരെ വിളിച്ചില്ല.

സസ്പന്‍ഷന്‍ നടപടി എടുത്തതില്‍ ഒരുതരത്തിലുള്ള മാനദണ്ഡവും പാലിച്ചിട്ടില്ല. വിശദീകരണം ചോദിക്കാതെയായിരുന്നു നടപടി. ഇതുവരെ ഒരു അറിയിപ്പും ഇതുസംബന്ധിച്ച്‌ ലഭിച്ചിട്ടില്ല. എ.ഐ.സി.സി അംഗമായ എനിക്കെതിരെ നടപടി എടുക്കുമ്പോള്‍ എ.ഐ.സി.സിയുടെ അനുമതി വേണ്ടേ. കെ.സുധാകരന്‍ മുന്‍കാലങ്ങളില്‍ നടത്തിയ വിമര്‍ശനങ്ങളുടെ അത്രയുമൊന്നും ഞാനിതുവരെ പറഞ്ഞിട്ടില്ല. വി.ഡി സതീശന്‍ എം.എല്‍.എ മാത്രമായിരുന്ന സമയത്ത് പാര്‍ട്ടി നേതാക്കളെ വിമര്‍ശിച്ചിരുന്നതിന് കൈയ്യും കണക്കുമില്ലെ’ന്നും അനിൽകുമാർ വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button