Latest NewsKeralaNewsIndia

പാകിസ്താനിലേക്ക് കടക്കാനായി ശ്രീലങ്കൻ സംഘം കൊച്ചിയിൽ : പരിശോധന ശക്തമാക്കി പോലീസ്

കൊച്ചി : ശ്രീലങ്കയിൽ നിന്നും മത്സ്യബന്ധന ബോട്ടുകളിൽ എത്തിയ സംഘം കൊച്ചിയിലെത്തി.13 പേരാണ് സംഘത്തിലുള്ളതെന്നും പാകിസ്താനിലേക്ക് കടക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും പോലീസ് അറിയിച്ചു. ആലപ്പുഴ വഴിയാണ് ഇവർ കൊച്ചിയിൽ എത്തിയത്. ജലമാർഗ്ഗം പാകിസ്താനിലേക്ക് പോകാനാണ് സാദ്ധ്യത.

Read Also : കോവിഡ് വ്യാപനം : അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി ഇന്ത്യ 

ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിൽ ഇവർ തങ്ങാൻ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു. ഹോംസ്റ്റേ, റിസോർട്ട്, ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കി.
ഇരു ജില്ലകളിലെയും തീരമേഖലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കർശന നിരീക്ഷണവും നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button