ഡല്‍ഹി: അഫ്ഗാന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിന്തുണ അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. മോദിയുടെ വാക്കുകളെ സ്വാഗതം ചെയ്യുന്നുവെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി. ക്ലേശമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കേണ്ടത് രാജ്യത്തിന്റെ ജനാധിപത്യപരമായ ഉത്തരവാദിത്വമാണെന്നും എന്നാല്‍, സഹായം ഏതെങ്കിലും മതവിഭാഗത്തിനു മാത്രമായി ചുരുങ്ങിപ്പോകരുതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെവിടെയെങ്കിലും ഒരു ഇന്ത്യന്‍ പൗരന്‍ പ്രശ്‌നത്തിലകപ്പെട്ടാല്‍ അത് തരണം ചെയ്യാനുള്ള കഴിവ് രാജ്യത്തിനുണ്ടെന്നും രാജ്യം മുഴുവനും അതിന്റെ എല്ലാ ശക്തിയോടും കൂടി അയാളെ സഹായിക്കാന്‍ ഒപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഒട്ടേറെ വെല്ലുവിളികള്‍ ഉണ്ടായിരുന്നുവെങ്കിലും അഫ്ഗാനിസ്ഥാനില്‍നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. അമൃത്സറിലെ പുതുക്കിപ്പണിത ജാലിയന്‍വാലാ ബാഗ് സ്മാരകം രാജ്യത്തിനു സമര്‍പ്പിക്കവെയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.
Post Your Comments