കാബൂൾ: അഫ്‌ഗാനിസ്ഥാൻ താലിബാന്റെ കീഴിലാണ്. ഈ സാഹചര്യത്തിൽ അഫ്‌ഗാനിൽ നിന്നും രക്ഷപെടാനുള്ള തന്ത്രപ്പാടിലാണ് ജനങ്ങൾ. അഫ്‌ഗാനിൽപെട്ട് പോയ സ്വന്തം ജനതയെ രക്ഷപെടുത്താൻ യു.എസ് അടക്കമുള്ള മറ്റ് രാജ്യങ്ങൾ അയക്കുന്ന വിമാനങ്ങളിൽ കയറിപറ്റാനുള്ള ശ്രമവും അഫ്‌ഗാനിലെ ജനങ്ങൾ നടത്തുന്നുണ്ട്. ഈക്കൂട്ടത്തില്‍ ഒരു ചിത്രം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ കൂടുതല്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ബെല്‍ജിയം എയര്‍പോര്‍ട്ടിലെ റണ്‍വേയില്‍ സന്തോഷത്തോടെ തുള്ളിച്ചാടുന്ന കുട്ടിയുടെ ഫോട്ടായാണിത്.
ബെല്‍ജിയം എയര്‍പോര്‍ട്ടിന്റെ റണ്‍വേയിലൂടെ വിമാനത്തില്‍ നിന്ന് ഇറങ്ങിയ ഒരു നാലംഗ കുടുംബം നടന്നുപോകുന്നതാണ് ആ ചിത്രത്തില്‍ കാണുന്നത്. മാതാപിതാക്കൾ മുൻപിലും പെൺകുട്ടി പിന്നിലുമാണ്. മെല്‍സ്‌ബ്രോക്ക് മിലിട്ടറി എയര്‍പോര്‍ട്ടില്‍ നിന്ന് റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ജോഹന്ന ജെറോണ്‍ ക്ലിക്ക് ചെയ്ത ഫോട്ടോ, ബെല്‍ജിയത്തിലെ മുന്‍ പ്രധാനമന്ത്രി ഗൈ വെര്‍ഹോഫ്സ്റ്റാഡും ട്വിറ്ററില്‍ പങ്കുവെച്ചു.
Also Read:അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണം ഇന്ത്യക്ക് വെല്ലുവിളിയെന്ന് രാജ്‌നാഥ് സിങ്
‘നിങ്ങള്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കുമ്പോള്‍ ഇതാണ് സംഭവിക്കുന്നത്… ബെല്‍ജിയത്തിലേക്ക് സ്വാഗതം, ചെറിയ പെണ്‍കുട്ടി!’ എന്നായിരുന്നു ഗൈ വെര്‍ഹോഫ്സ്റ്റാഡ് ചിത്രത്തോടൊപ്പം കുറിച്ചത്. ചിത്രം ഉടന്‍ തന്നെ വൈറലായി. ‘ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രം’ എന്നാണു ഇതിനു ലഭിക്കുന്ന കമന്റുകൾ. പല രാജ്യങ്ങളും സ്വന്തം പൗരന്മാരെ അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടുത്തുകയും, ഒപ്പം താലിബാന്‍ ആക്രമണത്തില്‍ തകര്‍ന്ന ആ രാജ്യത്ത് നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
Post Your Comments