തിരുവനന്തപുരം : കോണ്‍ഗ്രസ് ഡിസിസി പട്ടിക പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളില്‍ പ്രതികരിച്ച് അഡ്വ. എ ജയശങ്കര്‍. ഒരു കാര്യം വ്യക്തമായി. തെന്നല ബാലകൃഷ്ണപിളളയല്ല, മുല്ലപ്പള്ളി രാമചന്ദ്രനുമല്ല കുമ്പക്കുടി സുധാകരനാണ് ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് എന്നാണ് അഡ്വ. ജയശങ്കർ പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം :
കാത്തിരിപ്പിനറുതിയായി. 14 ജില്ലാ കോൺഗ്രസ് കമ്മറ്റികൾക്കും പുതിയ പ്രസിഡന്റുമാരായി. അവരിൽ വയോധികരുണ്ട്, മധ്യവയസ്ക്കകരുണ്ട്, യുവാക്കളുമുണ്ട്.
ഡിസിസി അധ്യക്ഷരുടെ പട്ടികയോടൊപ്പം ശിവദാസൻ നായർക്കും അനിൽ കുമാറിനുമുളള സസ്പെൻഷൻ ഉത്തരവും പുറത്തിറങ്ങി. അതും അവരുടെ വിവാദ പരാമർശം കഴിഞ്ഞു മണിക്കൂർ തികയും മുമ്പേ. ഒരു കാര്യം വ്യക്തമായി. തെന്നല ബാലകൃഷ്ണപിളളയല്ല, മുല്ലപ്പള്ളി രാമചന്ദ്രനുമല്ല കുമ്പക്കുടി സുധാകരനാണ് ഇപ്പോൾ കെപിസിസി പ്രസിഡന്റ്.
Post Your Comments