ന്യൂഡൽഹി: ഒളിമ്പിക്സ് ഫൈനൽ മത്സരത്തിനിടെ തന്റെ ജാവലിൻ കാണാതായെന്നും അത് പാകിസ്ഥാൻ താരത്തിന്റെ അടുത്തായിരുന്നുവെന്നും പറഞ്ഞ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ചോപ്രയുടെ വാക്കുകൾ ചിലർ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചിരുന്നു. തന്റെ പ്രസ്താവനയെ ചില ഗ്രൂപ്പുകള്‍ വളച്ചൊടിക്കുകയും പാക് താരത്തിനെതിരെ വിദ്വേഷപ്രചരണം അഴിച്ചുവിടുകയും ചെയ്തതിനെതിരെ രൂക്ഷ വിമർശനവുമായി നീരജ് തന്നെ രംഗത്ത് വന്നു. ഇപ്പോൾ നീരജിനു പിന്തുണയുമായി ഗുസ്തി താരം ബജ്‌രംഗ് പൂനിയ.
സ്‌പോര്‍ട്‌സില്‍ വൃത്തികെട്ട അജണ്ട നടപ്പാക്കരുതെന്ന നീരജിന്റെ പ്രസ്താവനയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ബജ്‌രംഗ് പൂനിയ സംസാരിച്ചത്.മനുഷ്യര്‍ തമ്മില്‍ വിവേചനം വളര്‍ത്താനുള്ള ഇടമായി കായികമേഖലയെ മാറ്റരുതെന്ന് പൂനിയ പറഞ്ഞു. ‘പാകിസ്ഥാനില്‍ നിന്നോ മറ്റേത് രാജ്യത്ത് നിന്നോ ഉള്ള കായികതാരമാകട്ടെ, അയാള്‍ ആ രാജ്യത്തെ പ്രതിനിധീകരിക്കും. പക്ഷെ ആദ്യം അദ്ദേഹം ഒരു കായികതാരമാണ്. ഒരാള്‍ പാകിസ്ഥാനില്‍ നിന്നാണെന്ന് വെച്ച് അയാൾക്കെതിരെ സംസാരിക്കാൻ ഞങ്ങളെ കിട്ടില്ല. കായികതാരങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നവരാണ്’, ടോകിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയായ പൂനിയ പറഞ്ഞു.
നീരജിന്റെ വാക്കുകൾ തെറ്റായ രീതിയിൽ പ്രചരിക്കപ്പെട്ടതോടെ, ഇക്കൂട്ടർക്ക് മറുപടിയുമായി കായികതാരം നേരിട്ട് രംഗത്തെത്തിയിരുന്നു. ‘എന്നെയോ എന്റെ വാക്കുകളെയോ നിങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കോ പ്രൊപ്പഗാണ്ട വളര്‍ത്താനോ ഉപയോഗിക്കരുത്. സ്‌പോര്‍ട്‌സ് നമ്മളെ ഒന്നിച്ചുനിര്‍ത്താനാണ് പഠിപ്പിക്കുന്നത്. എന്റെ പ്രസ്താവനകളോട് വന്ന ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ എന്നെ തീര്‍ത്തും നിരാശനാക്കി കളഞ്ഞു’, താരം ട്വീറ്റ് ചെയ്തു.
Post Your Comments