ThiruvananthapuramLatest NewsKeralaNattuvarthaNews

വാരിയംകുന്നൻ അടക്കമുള്ളവരുടെ പേര് വെട്ടൽ: കേരളം ശക്തമായി പ്രതിഷേധിക്കണമെന്ന് ടിവി ഇബ്രാഹിം എംഎല്‍എ

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ഒരു സംഭാവനയും ചെയ്തിട്ടില്ലാത്ത സംഘ്പരിവാര്‍ ശക്തികളുടെ അസഹിഷ്ണുതയാണ് അപരനിര്‍മിതിയിലൂടെ പുറത്ത് വരുന്നത്

കൊണ്ടോട്ടി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാർ എന്നിവർ അടക്കമുള്ളവരിടെ പേരുകൾ സ്വാതന്ത്ര്യ സമര പോരാളികളുടെ നിഘണ്ടുവില്‍ നിന്നും നീക്കം ചെയ്ത നടപടിക്കെതിരെ കേരളം ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ടിവി ഇബ്രാഹിം എംഎല്‍എ. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിനെ സംസ്ഥാനത്തിന്റെ ശക്തമായ പ്രതിഷേധം അറിയിക്കണമെന്ന് വ്യക്തമാക്കി ടിവി ഇബ്രാഹിം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

1921ലെ മലബാര്‍ സമരം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കേരളത്തിന്‍റെ അടയാളപ്പെടുത്തലാണെന്നും തുടര്‍ന്ന് ഉണ്ടായ വാഗണ്‍ ട്രാജഡിയും ദേശസ്നേഹികള്‍ക്ക് വേദനയോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന ഓര്‍മകളാണെന്നും ടിവി ഇബ്രാഹിം കത്തിൽ വ്യക്തമാക്കുന്നു. ഇത്തരം ഓര്‍മകളെ ഭയപ്പെടുന്ന സംഘ് പരിവര്‍ നേതൃത്യമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരുമടക്കം 387 പേരുടെ പേരുകളെ സ്വാതന്ത്ര്യ സമര നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യാന്‍ നേതൃത്വം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ഒരു സംഭാവനയും ചെയ്തിട്ടില്ലാത്ത സംഘ്പരിവാര്‍ ശക്തികളുടെ അസഹിഷ്ണുതയാണ് അപരനിര്‍മിതിയിലൂടെ പുറത്ത് വരുന്നതെന്നും ഐസിഎച്ച്‌ആറിന്‍റെ നടപടിക്കെതിരെ കേരളീയ പൊതുസമൂഹം ശക്തമായി പ്രതിഷേധിച്ചിട്ടുണ്ടെന്നും ടിവി ഇബ്രാഹിം പറഞ്ഞു. അതേസമയം സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും അതുകൊണ്ട് ചരിത്രത്തെ തമസ്ക്കരിക്കാനുള്ള നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാറിനെ സംസ്ഥാനം ഔദ്യോഗികമായി പ്രതിഷേധം അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button