ന്യൂജേഴ്‌സി: ട്രെയിനിലിരുന്ന് ഷേവ് ചെയ്തതിനെ പരിഹസിച്ച് സോഷ്യല്‍മീഡിയ, 56കാരന് സഹായപ്രവാഹവുമായി നിരവധിപ്പേര്‍ രംഗത്ത്. ന്യൂജഴ്‌സിയിലാണ് രസകരമായ സംഭവമുണ്ടായത്. വീടും ജോലിയുമില്ലാതെ തെരുവില്‍ കഴിഞ്ഞിരുന്ന അന്‍പത്താറുകാരനായ അന്റണി ടോറസ് ട്രെയിനില്‍ ഇരുന്ന് ക്ഷൗരം ചെയ്തതിന് വ്യാപകമായി പരിഹസിക്കപ്പെട്ടിരുന്നു. ട്രെയിനില്‍ ഇരുന്ന് ക്ഷൗരം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാ3പകമായി പ്രചരിക്കുകയായിരുന്നു.
ജോലി നഷ്ടപ്പെട്ട അവിവാഹിതനായ ആന്റണി തെരുവിലും പാലത്തിനുമടിയിലുമായാണ് ഏറെ നാളുകള്‍ താമസിക്കുന്നത്. അങ്ങനെയുള്ള ആന്റണിയ്ക്ക് ഒരു ബന്ധുവാണ് ന്യൂ ജഴ്‌സിയിലുള്ള സഹോദരനെ കാണാന്‍ പോകാനുള്ള ടിക്കറ്റ് അയച്ചു കൊടുത്തത്. ട്രെയിനില്‍ കയറി കഴിഞ്ഞപ്പോഴാണ് മുഷിഞ്ഞ രൂപത്തില്‍ തന്നെ സഹോദരന്റെ കുടുംബാംഗങ്ങള്‍ കാണുന്നത് മോശമായി തോന്നിയതാണ് ട്രെയിനില്‍ ഇരുന്ന് ഷേവ് ചെയ്യാന്‍ തുടങ്ങിയത്.
വീഡിയോ സഹോദരന്റെ പുത്രി ആന്റണിയെ വീഡിയോ കാണിക്കുക കൂടി ചെയതതോടെ മേലില്‍ ട്രെയനില്‍ യാത്ര ചെയ്യില്ലെന്ന തീരുമാനം ആന്റണി സ്വീകരിച്ചു. സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം അതിര് കടന്നപ്പോഴാണ് സംഭവത്തിലെ പിന്നിലെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ തിരഞ്ഞത്. തുടര്‍ന്ന് അദ്ദേഹത്തിന് ജോലി വാഗ്ദാനം ചെയ്തും ധനസഹായം നല്‍കിയും നിരവധി പേരാണ് മുന്നോട്ട് വന്നത്. ഏകദേശം 27,43,790 രൂപയാണ് ആന്റണിയെ സഹായിക്കാനായി ലഭിച്ചത്. ആന്റണി ഷേവ് ചെയ്യുന്ന വീഡിയോ മൂന്നു മില്യണിലധികം ആളുകളാണ് കണ്ടത്. കണ്ടവരില്‍ ഏറിയ പങ്കും പൊതുമര്യാദകള്‍ പാലിക്കാത്ത പ്രവര്‍ത്തിയാണെന്ന് കടുത്ത വിമര്‍ശനമാണ് ആന്റണിക്ക് നേരെ ഉയര്‍ത്തിയത്.
Post Your Comments